ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ മരിച്ചു. ആക്രമണത്തിനിരയായത് വിവേക് ചന്ദര്‍ തനേജ എന്ന 41 വയസ്സുകാരൻ ആണ്. ‘ഡൈനാമോ ടെക്നോളജീസ്’ എന്ന കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമാണ് ഇദ്ദേഹം. ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ വിര്‍ജീനിയയിലാണ് വിവേക് താമസക്കുന്നത്. ഈയടുത്ത കാലത്തായി അമേരിക്കയില്‍ നടക്കുന്ന ആക്രമണങ്ങളിൽ മരിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം.
വിവേക് ആക്രമണത്തിനിരയായത് വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ്. ഫെബ്രുവരി രണ്ടാം തീയതിയാണ് ഇത് സംഭവിക്കുന്നത്. തര്‍ക്കം നടക്കുന്നതിനിടയിൽ ആക്രമണം നടന്നപ്പോൾ വിവേകിന് തലയ്ക്കടിഏൽക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്ന സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസ് ആണ്.
ALSO READ: പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു
ആക്രമണത്തില്‍ വിവേകിന് ഗുരുതരമായ പറ്റുകയും അബോധാവസ്ഥയില്‍ ട്രോമ സെന്ററിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ചികിത്സയിരിക്കെ ബുധനാഴ്ചയാണ് വിവേക് മരിച്ചത്.
പൊലീസ് ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിസിടിവി ക്യാമറകളില്‍ നിന്ന് അക്രമിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here