യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗർ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഒഹായോ ലിൻഡർ സ്കൂൾ ഓഫ് ബിസിനസ്സിലെ വിദ്യാർത്ഥിയാണ്. അതേസമയം യു.എസിൽ സമാനനിലയിൽ മരിച്ച നിലയിൽ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് ശ്രേയസ്. എന്നാൽ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയോ, വിദ്വേഷ കുറ്റകൃത്യമോ അല്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മരണത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ദുഃഖം രേഖപ്പെടുത്തി.

ALSO READ: കേരളത്തിലെ വന്യജീവി ആക്രമണം; ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

ഈ വർഷം യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് ശ്രേയസ്. മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയോ, വിദ്വേഷ കുറ്റകൃത്യമോ ഉണ്ടാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞു. ശ്രേയസിന്‍റെ മരണത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അതിയായ ദുഃഖം രേഖപ്പെടുത്തി.

ALSO READ: കുസാറ്റ് ദുരന്തം; ഉത്തരവാദി മുൻ പ്രിൻസിപ്പലെന്ന് സർക്കാർ ഹൈക്കോടതിയിൽ

‘ശ്രേയസിന്‍റെ ദൗർഭാഗ്യകരമായ മരണം അതീവ ദുഃഖമുണ്ടാക്കുന്നതാണ്. പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉള്ളതായി നിലവിൽ സംശയിക്കുന്നില്ല. ശ്രേയസിന്‍റെ വീട്ടുകാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകും’ – ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News