പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

MIT

പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)ആണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
പിഎച്ച്ഡി വിദ്യാർഥിയായ പ്രഹ്ലാദ് അയ്യങ്കാർ എന്ന യുവാവിനെതിരെയാണ് നടപടി.

കോളേജ് മാഗസിനിൽ പലസ്തീൻ അനുകൂല ലേഖനം എഴുതിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൾഗേജ് അധികൃതർ വിദ്യാർഥിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.പലസ്‌തീൻ അനുകൂല മുന്നേറ്റത്തെ കുറിച്ച് അയ്യങ്കാർ എഴുതിയ ഒരു ഉപന്യാസം ലിഖിത വിപ്ലവം എന്ന മൾട്ടി ഡിസിപ്ലിനറി വിദ്യാർഥി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ALSO READ; കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്‌: ഇനി നിശബ്ദ പ്രചാരണം

ലേഖനം പ്രസിദ്ധപ്പെടുത്തിയ മാസികയും കോളേജ് നിരോധിച്ചിട്ടുണ്ട്.
വിദ്യാർഥിയുടെ എഴുത്ത് കാമ്പസിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതാണെന്നാണ് എംഐടിയുടെ വാദം.2026 ജനുവരി വരെയാണ് സസ്‌പെൻഷൻ. കോളേജിന്റെ നടപടിയോടെ പ്രഹ്ലാദിന്റെ അഞ്ച് വർഷത്തെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പ് അനിശ്ചിത്വത്തിൽ ആയിരിക്കുകയാണ്.

ENGLISH NEWS SUMMARY: Indian-origin student suspended from college for pro-Palestine post.Massachusetts Institute of Technology (MIT) has taken such action.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News