ഓസ്ട്രേലിയൻ ടെസ്റ്റ്, കളിയ്ക്കിടെ ലബുഷെയ്നു നേരെ പന്തുകൊണ്ടെറിഞ്ഞ് മുഹമ്മദ് സിറാജ്; തുടർന്ന് രോഷപ്രകടനം, തർക്കം- വീഡിയോ

അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്നു നേരെ പന്ത് വലിച്ചെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിൻ്റെ രോഷപ്രകടനം. ലബുഷെയ്നു നേരെ പന്തെറിയുന്നതിനായി റൺഅപ് പൂർത്തിയാക്കിയ സിറാജ് പന്തെറിയുന്നതിന് തൊട്ട്മുൻപ് ലബുഷെയ്ൻ പന്ത് നേരിടാതെ ക്രീസിൽ നിന്നും പിന്മാറിയതാണ് സിറാജിനെ പ്രകോപിപ്പിച്ചത്.

തുടർന്ന് സിറാജ് പന്ത് ലബുഷെയ്നെ ലക്ഷ്യമിട്ട് എറിഞ്ഞു. എന്നാൽ, ബോളറുടെ പുറകിലുള്ള ഗാലറിയിൽ ഒരാൾ നീളമേറിയ ഒരു കപ്പുമായി നടന്നുപോയതിനാൽ കാഴ്ച തടസ്സപ്പെട്ടതാണ് ലബുഷെയ്ൻ ക്രീസിൽ നിന്നും മാറാൻ കാരണമെന്ന് സംഭവത്തിൻ്റെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

ALSO READ: എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് വില്‍പ്പനയ്ക്ക് എത്തിച്ച ലഹരി വസ്തു

ദ‍ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഇന്ത്യൻ താരത്തിനെതിരെ ഇപ്പോൾ വിമർശനം കടുക്കുകയാണ്. ഓസീസ് ഇന്നിങ്സിൻ്റെ 25–ാം ഓവറിലായിരുന്നു സംഭവം. സംഭവം വിശദീകരിക്കാൻ ഓസ്ട്രേലിയൻ താരം ശ്രമിച്ചെങ്കിലും സിറാജ് രോഷം തുടർന്നു.

പന്ത് ലബുഷെയ്ൻ്റെ ദേഹത്ത് തട്ടിയില്ലെങ്കിലും സംഭവത്തിനു ശേഷം ഇരുവരും ഗ്രൌണ്ടിൽ തർക്കിച്ചു. മത്സരത്തിൻ്റെ ആദ്യ ദിവസം ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News