ഇന്ത്യന്‍ പനോരമയെ കാവിവല്‍ക്കരിച്ച് കേന്ദ്രം; മേളയില്‍ ദി കേരള സ്റ്റോറിയും മാളികപ്പുറവും

ഇന്ത്യന്‍ പനോരമയെ കാവിവല്‍ക്കരിച്ച് കേന്ദ്ര സര്‍ക്കാര്‍. മറയില്ലാതെ സംഘപരിവാര്‍ അജണ്ട പ്രചരിപ്പിക്കുന്ന ദി കേരള സ്റ്റോറിയും മാളികപ്പുറവും ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തി. ഗോവയില്‍ നടക്കുന്ന മേളയിലേക്ക് ഇത്തവണ ആറ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

സംഘപരിവാറിന്റെ ഹിന്ദുത്വ പ്രചരണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ കാശ്മീര്‍ ഫയല്‍സിന്റെ വിദ്വേഷ രാഷ്ട്രീയം തന്നെയാണ് ദി കേരള സ്റ്റോറിയും ലക്ഷ്യമാക്കിയത്. എന്നാല്‍ കേരള സ്റ്റോറി കേരളത്തിനെതിരെ പ്രചരിപ്പിച്ച നുണക്കോട്ടകളെല്ലാം ഒന്നു പോലും ബാക്കിയാവാതെ പൊളിയുകായായിരുന്നു.

Also Read : ‘ഞാൻ കമ്മ്യൂണിസ്റ്റ്’, അവിടെ ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊന്നുമില്ല, പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവില്ല: സത്യരാജ്

ഒരു കലാസൃഷ്ടി എന്ന രീതിയില്‍ പോലും പരിഗണിക്കാനാവാത്ത ആ സിനിമയെയാണ് ഇത്തവണ ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ പനോരമയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തിരുകിക്കയറ്റിയിരിക്കുന്നത്. അതോടൊപ്പം ശബരിമലയുമായി
ബന്ധപ്പെട്ട് മുതലെടുക്കുന്നതിന്റെ ഭാഗമായുള്ള മാളികപ്പുറവും.

2022 ലെ ഗോവ ചലച്ചിത്രമേളയില്‍ കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിച്ചതിനെതിരെ മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ നാദാവ് ലാപിഡ് പരസ്യമായി രംഗത്ത് വന്നത് കേന്ദ്ര സര്‍ക്കാറിന് വലിയ തിരിച്ചടിയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ പരിച്ഛേദമായ ഇന്ത്യന്‍ പനോരമയിലേക്ക് 26 സിനിമകള്‍ തെരഞ്ഞെടുത്തതില്‍ ഇത്തവണ ആറെണ്ണം മലയാളത്തില്‍ നിന്നുള്ളതാണ്.

ഹിന്ദിയില്‍ നിന്ന് അഞ്ചും ബംഗാളിയില്‍ മൂന്നും തമിഴില്‍ നിന്നും കന്നടയില്‍ നിന്നും രണ്ടു വീതം സിനിമകളും പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. ആനന്ദ് ഏകര്‍ഷിയുടെ മലയാള ചിത്രം ആട്ടമാണ് പനോരമയുടെ ഉദ്ഘാടന ചിത്രം. ഇരട്ട, കാതല്‍, ന്നാ താന്‍ കേസ് കൊട്, പൂക്കാലം എന്നിവയാണ് മറ്റ് മലയാളം സിനിമകള്‍. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ശ്രീരുദ്രം എന്ന സിനിമയും മലയാളത്തില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുണ്ട്.

Also Read : മൂന്ന് ദിവസം കൊണ്ട് 71 കോടി,  ബോക്സ് ഓഫീസ് തൂത്തുവാരാൻ നന്ദമുരി ബാലകൃഷ്ണ

മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷകളില്‍ നിന്നെല്ലാം മികച്ച ചില സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ദി കേരള സ്റ്റോറിയും മാളികപ്പുറവും മേളയില്‍ കാവി രാഷ്ട്രീയത്തിന്റെ വലിയ കല്ലുകടിയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News