മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വെച്ച് മരിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയന്‍കുടി സ്വദേശി കെ ധനശേഖരനാണ് മരിച്ചത്.
also read : നിപ സംശയം; മുന്നൊരുക്കങ്ങള്‍ തുടങ്ങി; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന ധനശേഖരന്‍ അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ യാത്രക്കാരും ഇറങ്ങിയ ശേഷം വിമാനത്തിൽ ധനശേഖരനെ സീറ്റില്‍ കാബിന്‍ ക്രൂ കാണുകയായിരുന്നു. തുടർന്ന് കാബിന്‍ ക്രൂ അദ്ദേഹത്തെ പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. മെഡിക്കല്‍ സംഘമെത്തി ധനശേഖരനെ പരിശോധിക്കുകയും എയര്‍പോര്‍ട്ട് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെത്തിക്കുകയുംചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
also read :സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ തോട്ടം മേഖലയുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നത് : മന്ത്രി വി ശിവൻകുട്ടി
ധനശേഖരന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. എയര്‍പോര്‍ട്ട് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here