പിറന്നാള്‍ നിറവില്‍ സുജാത മോഹന്‍

സ്വരമാധുരിയുടെ വശ്യരാഗങ്ങളാൽ ഇമ്പമാർന്ന ഈണങ്ങൾ നമുക്കായി പകർന്നൊഴുകിയ മധുരനാഥം. അതെ നമ്മുടെ പ്രിയപ്പെട്ട ഗായിക സുജാത മോഹൻ ജന്മദിനം. യേശുദാസിനൊപ്പം തുടങ്ങിവെച്ച ഗാന സപര്യ ഇന്നും അനസ്യൂതം തുടർന്നു പോരുന്നു. ബേബി സുജാതയിൽ നിന്നും സുജാത മോഹനിലേക്കുള്ള പ്രയാണത്തിൽ സംഗീതാസ്വാദകർ നിർലോഭം നെഞ്ചിലേറ്റിയ എത്ര മനോഹര ഗാനങ്ങൾക്ക് അവർ ശാരീരിമേകി. ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിൽ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഗാനത്തിൽ നിന്നും പിന്നീട് ജനകീയമായ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾക്ക് സ്വരലാവണ്യ മേകി മലയാളികളോളം ആ ഗായികയുടെ ഖ്യാതിയുടെ ഗ്രാഫ് ഉയർന്നുകൊണ്ടേയിരുന്നു.

ALSO READ: ‘മത വിദ്വേഷവും വംശീയതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വെല്ലുവിളികളെ മറികടക്കാൻ ഈസ്റ്റർ കരുത്തുപകരും’:മുഖ്യമന്ത്രി

1963 മാർച്ച് 31 ന് ഡോക്ടർ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായാണ് ജനനം.ഒരു ഡോക്ടർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തെ അത്രയേറെ ഉപാസിച്ച് നന്നേ ചെറുപ്പത്തിൽ തന്നെ സംഗീത സദസുകളിൽ ഒരു കൊച്ചു പ്രതിഭയുടെ സ്വരവൈഭവത്തിൽ നാളെയുടെ വാനമ്പാടി ആവാനുള്ള തയ്യാറെടുപ്പിലായിരുന്നു ബേബി സുജാത എന്ന വിസ്മയം.
രാഷ്ട്രീയ രംഗത്തെ അഗ്രഗണ്യനും സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രിയും തിരുപ്പച്ചിയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ ചെറുമകളാണ് സുജാത.

ഇളയരാജയുടെ ശിക്ഷണത്തിൽ തമിഴിൽ അരങ്ങേറിയ സുജാത, പിന്നീട് വളരെയേറെ എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കയ്യടക്കി. പൂ പൂക്കും ഓസായ് എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരത്തിനും അർഹതയായിട്ടുണ്ട്. ബിരുദ പഠനത്തിനു ശേഷമാണ് ഡോക്ടറും തികഞ്ഞ സംഗീതപ്രേമിയമായ കൃഷ്ണ മോഹനമായുള്ള വിവാഹം. ശേഷം കരിയറിൽ ഇടവേളയെടുത്ത് അവർ മകൾ യുടെ ജന്മശേഷമാണ് വീണ്ടും സിനിമകളിൽ സജീവമാകുന്നതും എണ്ണം പറഞ്ഞ ഹിറ്റ് ഗാനങ്ങളിലൂടെ തെന്നിന്ത്യ ഒന്നാകെ സുജാത തരംഗം സൃഷ്ടിക്കുകയായിരുന്നു. പാടിയ ഭാഷകൾ എല്ലാം കൈ നിറയെ പുരസ്കാരങ്ങൾ, അംഗീകാരങ്ങളെല്ലാം തേടിയെത്തിയത് ആലാപനത്തിന്റെ വൈവിധ്യവും വിപുലവുമായ സ്വരമാധുരിയും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവശവുമാണ്.
ഗായകരായ രാധികല ജി വേണുഗോപാൽ എന്നിവർ സുജാതയുടെ അടുത്ത ബന്ധുക്കൾ കൂടിയാണ്.

ALSO READ: രാജ്യത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടി എല്ലാവർക്കും ജീവിക്കാൻ കഴിയണം: ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ

കാലഘട്ടം മാറുന്നതിനൊപ്പം പുതുഗായരൊപ്പം അങ്ങേയറ്റം ആത്മസമർപ്പണത്തോടെയും ഉൽക്കണ്ഠമായ തീവ്ര അനുവാജ്ഞയും ഒരു ഗായിക എന്ന നിലയിൽ അവരുടെ സംഭാവനകൾ നിസ്സ്ഥൂലവും വേറിട്ട് നിൽക്കുന്നതുമാണ്. പുതിയകാല ഗായകർക്ക് പ്രചോദനമേറ്റി ടെലിവിഷൻ പരിപാടികളിൽ തികഞ്ഞ പ്രചോദന വ്യക്തിത്വമായും സുജാതയുടെ വേറിട്ട മുഖം കാണാവുന്നതാണ്. വാനമ്പാടി ചിത്രയും ജാനകിയമ്മയും നിറഞ്ഞുനിന്നിരുന്ന കാലഘട്ടത്തിൽ അതിവൈവിധ്യ ആലാപന ശൈലികൊണ്ട് സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയ വെണ്ണ പോലെ സ്വരമാധുര്യമുള്ള ഗായികയെന്ന് എംജി രാധാകൃഷ്ണൻ വിശേഷിപ്പിച്ച മലയാളികൾ ഒരു ദിവസം പോലും കേൾക്കാതിരിക്കാത്ത ആ ശബ്ദ കോകിലത്തിന് ഒരായിരം ജന്മദിനാശംസകൾ.
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു…. വരമഞ്ഞളാടിയ രാവിൻറെ മാറിൽ… എന്ന് പ്രണയാർദ്ര സൗകുമാരിയത്തിൽ പാടിയ സുജാതയുടെ മാസ്റ്റർ പീസുകൾ ഇനിയും മിഴിവാർന്ന ശബ്ദത്തിൽ ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News