കണങ്കാലിലെ പരുക്കിനെ തുടർന്ന് ഒരു വർഷമായി കളിക്കളത്തിൽ നിന്നും മാറി നിന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി രഞ്ജിട്രോഫിയിലൂടെ തിരിച്ചെത്തി. തിരിച്ചുവരവിൽ ബംഗാളിന് വേണ്ടിയാണ് താരം മൈതാനത്തിറങ്ങിയത്. മധ്യപ്രദേശിനെതിരായ മത്സരത്തിൽ അദ്യം ഒന്ന് പതുങ്ങിയെങ്കിലും പിന്നീട് താരം തന്റെ വിശ്വരൂപം പുറത്തെടുത്തു.
ആദ്യ ദിനം ഷമി വിക്കറ്റൊന്നും നേടിയില്ല എന്നാൽ രണ്ടാം ദിനം 9 ഓവറിൽ 54 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് താരം പിഴുതെടുത്തു. ഷമിയുടെ ബൗളിങ് മികവിൽ ആദ്യ ഇന്നിങ്സിൽ 167 റണ്‍സിന് മധ്യപ്രദേശിനെ പുറത്താക്കാൻ ബംഗാളിന് സാധിച്ചു. ഇതോടെ മത്സരത്തിൽ ലീഡും ബംഗാളിന് സ്വന്തമായി.
Also Read: ഏഷ്യാ കപ്പ് അണ്ടര്‍-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാന്‍
228 റൺസായിരുന്നു ബംഗാളിന്റെ ആദ്യ ഇന്നിങ്സിലെ സമ്പാദ്യം രണ്ടാം ഇന്നിങ്‌സിൽ 138 ന് 5 എന്ന നിലയിലാണിപ്പോൾ ബംഗാൾ. ഇന്ത്യൻ ടീമിന് ആശ്വാസം പകരുന്നത് കൂടിയാണ് ഷമിയുടെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷമാണ് പരുക്കിന്റെ പിടിയിലായത്.
രഞ്ജി ട്രോഫിയില്‍ ഫിറ്റ്നസ് തെളിയിച്ചാൽ ഷമിക്ക് ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കും. ബോർഡർ ഗവാസ്‌ക്കർ ട്രോഫി അടക്കമുള്ള പ്രധാന ടൂർണമെന്റുകളാണ് ഇനി ഇന്ത്യൻ ടീമിനു കളിക്കാനുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here