ബാറ്റിങ്ങിൽ ശുഭ്മൻ ഗിൽ, ബോളിങ്ങിൽ മുഹമ്മദ് സിറാജ് ; ഐസിസിയിൽ ഇന്ത്യൻ തിളക്കം

ഐസിസിയുടെ ഏകദിന ബാറ്റർ, ബോളർ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഒന്നാം സ്ഥാനം നേടിയത്. ഇരുപത്തിനാലുകാരനായ ഗിൽ ആദ്യമായിട്ടാണ് ബോളിങ്ങിൽ ഒന്നാം റാങ്കിലെത്തുന്നത്. സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്ര സിങ് ധോണി, വിരാട് കോലി എന്നിവർക്കു ശേഷം ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യൻ താരമാണ് ഗിൽ (830 പോയിന്റ്). പാക്കിസ്ഥാൻ താരം ബാബർ അസമിനെ (824 പോയിന്റ്) പിന്നിലാക്കികൊണ്ടാണ് ഗില്ലിന്റെ നേട്ടം. കൂടാതെ വിരാട് കോലി 4–ാം സ്ഥാനത്തും രോഹിത് ശർമ 6–ാം സ്ഥാനത്തും ഉണ്ട്.

also read: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ ഇന്നും ചോദ്യം ചെയ്യും

കൂടാതെ ബോളിങ്ങിൽ പേസർ മുഹമ്മദ് സിറാജാണ്‌ ഒന്നാം സ്ഥാനം കയ്യടക്കിയത്. അതേസമയം സിറാജ് മുൻപും ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെ പിന്നിലാക്കിയാണ് സിറാജ് ഒന്നാം സ്ഥാനം നേടിയത്. കുൽദീപ് യാദവ് 4–ാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര 8–ാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താമതുമാണ്.

also read: ഡൽഹി ടെക്നോളോജിക്കൽ സർവകലാശാല: പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു

ഐസിസിയിൽ മാത്രമല്ല ഇന്ത്യയുടെ ഒന്നാം റാങ്ക് നേട്ടം. ട്വന്റി20, ടെസ്റ്റ്, ഏകദിന ടീം റാങ്കിങ്ങുകളിലെല്ലാം ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ട്വന്റി20 ബാറ്റർമാരിൽ സൂര്യകുമാർ യാദവും ടെസ്റ്റ് ബോളർമാരിൽ രവിചന്ദ്രൻ അശ്വിനും ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയും ഒന്നാമതുണ്ട്. എന്നാൽ ഐസിസി റാങ്കിങ്ങിൽ ഇന്ത്യയുടെ നേട്ടം ഇതാദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News