ഇത്തവണയും ഒന്നാമത് തന്നെ; ജനപ്രീതിയിൽ ഈ നടി മുന്നിൽ

വീണ്ടും ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ നായിക സാമന്ത. ഒക്ടോബർ മാസത്തെ പട്ടികയിലാണ് സാമന്ത ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. നയൻ‌താരയുടേതാണ് മൂന്നാം സ്ഥാനത്തുള്ള പേര്. ദീപിക പദുക്കോൺ നാലാം സ്ഥാനത്തും തൃഷ അഞ്ചാം സ്ഥാനത്തുമാണ്. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ പുറത്തുവിട്ട പട്ടികയാണിത്. കാജല്‍ അഗര്‍വാളാണ് ആറാം സ്ഥാനം നേടിയത്.ശ്രദ്ധ കപൂർ ഏഴും സായ് പല്ലവി എട്ടും ഒമ്പതാം സ്ഥാനത്ത് രശ്‌മിക മന്ദാനയുമാണ്. പത്താം സ്ഥാനം കത്രീന കൈഫിനാണ്.

ALSO READ:ആ ഡയലോഗ് വിജയ് കൈയില്‍ നിന്നിട്ടതായിരുന്നു: ശിവകാര്‍ത്തികേയന്‍
സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന നയൻ‌താര ഈ മാസത്തെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ദീപിക പദുക്കോണിനെ പിന്തള്ളിയാണ് നടി ഈ സ്ഥാനത്തേക്ക് എത്തിയത്. സെപ്റ്റംബറിലും സാമന്ത തന്നെയാണ് മുന്നിൽ. കഴിഞ്ഞ മാസത്തെ പട്ടികയിൽ പത്താം സ്ഥാനം ബോളിവുഡ് നടി കിയാര അദ്വാനിക്കായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration