‘കം ബാക് ടു കളിക്കളം’, തലമാറിയ ചെന്നൈ തലനരച്ച ബെംഗളൂരു: ഐപിഎല്ലിന് ഇന്ന് മധുരപ്പതിനേഴ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാംസീസണ്‌ ഇന്ന്‌ തുടക്കം. ഉദ്‌ഘാടനമത്സരത്തിൽ രാത്രി എട്ടിന്‌ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌ ഇതുവരെ കിരീടം നേടാത്ത റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. 10 ടീമുകളാണ് ഇത്തവണയും മത്സരത്തിനുള്ളത്. 12 വേദികളിൽ 74 കളികൾ നടക്കും. 17 ദിവസത്തെ 21 മത്സരക്രമമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതികൂടി പരിഗണിച്ച്‌ ബാക്കി മത്സരങ്ങളുടെ വിവരങ്ങൾ ഉടൻ അറിയിക്കും. മെയ്‌ 26നാണ്‌ ഫൈനൽ.

ALSO READ: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ടീമുകൾ

ചെന്നൈ സൂപ്പർ കിങ്സ്‌, മുംബൈ ഇന്ത്യൻസ്‌, ഡൽഹി ക്യാപിറ്റൽസ്‌, ഗുജറാത്ത്‌ ടൈറ്റൻസ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌, പഞ്ചാബ്‌ കിങ്സ്‌, രാജസ്ഥാൻ റോയൽസ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌.

ALSO READ: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; പ്രതിഷേധ ആഹ്വാനവുമായി എഎപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News