‘കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിന് നിന്ന് പിന്തുണ ലഭിക്കാത്തത് ആശങ്കാജനകം…’; രാഷ്രപതി ദ്രൗപതി മുർമു

Droupadi Murmu

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്കയറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിൽ നിന്ന് പിന്തുണ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ വിമർശനം.

Also Read; കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തമാകുന്നു

കുറ്റകൃത്യം ചെയ്ത കുറ്റവാളികൾ സമൂഹത്തിൽ നിർഭയം ജീവിക്കുന്നു, ഇരകൾ ഭയന്ന് ജീവിക്കുന്നു, അത് ദുഃഖകരമാണ്. ഇരകളായ സ്ത്രീകളുടെ അവസ്ഥ കൂടുതൽ മോശമാകുന്ന സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത്. യാതൊരു പിന്തുണയും സമൂഹത്തിൽനിന്നുണ്ടാകുന്നില്ല. ഭരണസംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യശേഷി എന്നിവയിൽ സമീപകാലത്ത് പുരോഗതിയുണ്ടായിട്ടുണ്ട്. എങ്കിലും ഇനിയുമേറെ ചെയ്യാനുണ്ട്. എല്ലാ തലങ്ങളിലും പെട്ടെന്ന് തന്നെ പുരോഗതികളുണ്ടാകണം. രാഷ്ടപതി ദ്രൗപതി മുർമു പറഞ്ഞു.

Also Read; ആന്ധ്രയിൽ വൻ നാശം വിതച്ച് മഴ; 9 മരണം, ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു

അതേസമയം കഴിഞ്ഞ ദിവസവും സ്ത്രീ സുരക്ഷയെ സംബന്ധിച്ച് രാഷ്ട്രപതി സംസാരിച്ചിരുന്നു. കൊൽക്കത്തയിലെ പി ജി ട്രെയിനീ ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഭവമാണെന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. സ്ത്രീകളെ ഉപദ്രവിക്കാൻ അനുവദിക്കുന്നത് നിന്ദ്യമായ പ്രവർത്തിയാണ്. സ്ത്രീകളെ കേവലം ഉപഭോഗവസ്തു മാത്രമായി ചിലർ കാണുന്നു, കഴിവില്ലാത്തവരും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായുമാണ് സ്ത്രീകളെ ചിലർ പരിഗണിക്കുന്നത്. എന്നാൽ രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള വൈകൃതങ്ങളും, അക്രമങ്ങളും തടയണം. സ്ത്രീകളുടെ ഉന്നമനത്തിന് എതിരുനിൽക്കുന്നതിനെ അനുവദിക്കാൻ കഴിയില്ലെന്നും രാഷ്ട്രപതി പ്രതികരിച്ചു.

Indian President Droupadi Murmu on the attack against woman in the country

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News