നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

modi

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. പ്രധാനമന്ത്രിക്ക് അമീരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ കുവൈത്ത് ഭരണാധികാരികൾ സ്വീകരിച്ചു.

നരേന്ദ്രമോദി, ഇന്ന് വൈകുന്നേരം നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി മീറ്റിങ്ങിലും വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ തൊഴിലാളികൾ അധിവസിക്കുന്ന തൊഴിലാളി ക്യാമ്പുകളും പ്രധാനമന്ത്രി സന്ദർശിക്കും.

ALSO READ; യൂറോപ്യൻ യൂണിയന് ട്രംപിൻ്റെ ഭീഷണി, എണ്ണയും ഇന്ധനവുമെല്ലാം ഇവിടെ നിന്ന് വാങ്ങിക്കൊള്ളണം ഇല്ലെങ്കിൽ….

43 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ നിരവധി കരാറുകൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഉപകരിക്കുമെന്നാണ് കരുതുന്നത് .

ENGLISH NEWS SUMMARY: Indian Prime Minister Narendra Modi arrived in Kuwait. The Prime Minister was received at Amiri Airport.It is the first time in 43 years that an Indian Prime Minister is visiting Kuwait.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News