സ്ലീപ്പർ ടിക്കറ്റിന്റെ പണം മതി, ഇനി എസി കോച്ചിൽ യാത്ര ചെയ്യാം; റെയിൽവെയുടെ ഓട്ടോ അപ്​ഗ്രഡേഷനെപ്പറ്റി അറിയാം

തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ സീറ്റുമായി ബന്ധപ്പട്ട് നിരവധി പ്രശ്നങ്ങൾ നമ്മൾ നേരിടാറുണ്ട്. അത്തരത്തിൽ സാധാരണയായി മിക്ക ആളുകൾകളും നേരിടുന്ന പ്രശ്നങ്ങൾക്കൊരു പരിഹാര നിർദേശമാണ് ഓട്ടോ അപ്​ഗ്രഡേഷൻ സംവിധാനം. സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി എത്തുമ്പോൾ സീറ്റിൽ മറ്റൊരാൾ ഇരുന്നാൽ എന്ത് ചെയ്യും. ഇന്ത്യൻ റെയിൽവെയുടെ ഓട്ടോ അപ്​ഗ്രഡേഷൻ സംവിധാനത്തെ പറ്റി അറിയുന്നവരാണെങ്കിൽ ആദ്യം പിഎൻആർ ഒന്നുകൂടെ പരിശോധിച്ച് സീറ്റ് ഓട്ടോ അപ്​ഗ്രേഡ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കും.

എന്താണ് ഓട്ടോ അപ്​ഗ്രഡേഷൻ

ബുക്ക് ചെയ്ത ക്ലാസിൽനിന്ന് തൊട്ടടുത്ത ക്ലാസിലേക്ക് മറ്റ് നിരക്കുകളൊന്നുമല്ലാതെ സൗജന്യമായി സീറ്റ് അനുവദിക്കുന്ന ഇന്ത്യൻ റെയിൽവെ സംവിധാനമാണ് ഓട്ടോ അപ്​ഗ്രഡേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന റൂട്ടിൽ തിരക്കില്ലെങ്കിൽ സ്ലീപ്പൽ ടിക്കറ്റെടുത്തവർക്ക് എസിയിൽ യാത്ര ചെയ്യാൻ സാധിക്കും. ഓട്ടോ അപ്​ഗ്രഡേഷന്റെ വിശദാംശങ്ങൾ നോക്കാം.

എന്തിനാണ് ഓട്ടോ അപ്​ഗ്രഡേഷൻ ?

തീവണ്ടി സീറ്റുകളുടെ ലഭ്യത പരമാവധി ഉറപ്പുവരുത്താനായാണ് റെയില്‍വെ ഓട്ടോ അപ്ഗ്രഡേഷന്‍ സൗകര്യം അവതരിപ്പിച്ചത്. മെയില്‍/ എക്‌സ്പ്രസ് തീവണ്ടികളില്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് ലഭ്യതയുണ്ടെങ്കില്‍ തൊട്ട് താഴെയുള്ള ക്ലാസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. അതിന് അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്നതാണ് യാത്രക്കാർക്കുള്ള ​ഗുണം. അതായത്, സ്ലീപ്പര്‍ ടിക്കറ്റെടുത്തൊരാള്‍ക്ക് ഇതേ തുകയില്‍ എസി 3 ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

എങ്ങനെ ഓട്ടോ അപ്​ഗ്രഡേഷൻ ലഭിക്കും

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആപ്പിലുള്ള ഓട്ടോ അപ്ഗ്രഡേഷന്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം. ഓപ്ഷന്‍ തിരഞ്ഞെടുക്കാത്തവര്‍ക്കും ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കും. ഉയർന്ന ക്ലാസിലെ ഒഴിവ് അനുസരിച്ച് മാത്രമെ ഓട്ടോ അപ​ഗ്രഡേഷൻ ലഭിക്കുകയുള്ളൂ. ഓട്ടോ അപ്ഗ്രഡേഷനുള്ള യാത്രക്കാരെ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) വഴിയാണ് തിരഞ്ഞെടുക്കുന്നത്.

ഓട്ടോ അപ്​ഗ്രഡേഷൻ ലഭിക്കാത്ത സന്ദർഭങ്ങൾ

കൺസഷൻ നിരക്കിൽ ടിക്കറ്റെടുത്തവർക്കോ റെയിൽവെ പാസ് ഉള്ളവർക്കോ ബൾക്ക് ബുക്കിം​ഗ് നടത്തിയവർക്കോ ടിക്കറ്റ് ഓട്ടോ അപ്​ഗ്രേഡ് ലഭിക്കില്ല. അപ്ഗ്രഡേഷന്‍ ലഭിച്ച ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റദ്ദാക്കല്‍ ചാര്‍ജ് ഏത് ക്ലാസിന്റെ ടിക്കറ്റാണോ എടുത്തത് അടത് അനുസരിച്ച് മതിയാകും. ഒരു ടിക്കറ്റിലുള്ള യാത്രക്കാര്‍ക്ക് മുഴുവനായും അപഗ്രഡേന്‍ ലഭിക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഓട്ടോ അപ്‌ഗ്രേഡേഷൻ പ്രക്രിയ തൊട്ടടുത്ത ലെവലിലേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതായത് സ്ലീപ്പർ ക്ലാസ് ബെർത്ത് ടിക്കറ്റ് ഉണ്ടെങ്കിൽ അത് എസി 3 ടയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. 3 ടയർ എസി ടിക്കറ്റ് എസി 2 ടയറായും എസി 2ടയർ ടിക്കറ്റുള്ളവർക്ക് ഫസ്റ്റ് എസി ടിക്കറ്റും അപ്​ഗ്രേഡ് ചെയ്ത് ലഭിക്കും.

ചാർട്ട് തയ്യാറാക്കുമ്പോൾ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) വഴിയാണ് അപ്‌ഗ്രേഡേഷൻ നടക്കുന്നത്. ട്രെയിനിലെ ടിക്കറ്റ് പരിശോധകർക്ക് ഓട്ടോ അപ്​ഗ്രഡേഷൻ നൽകാൻ കഴിയില്ല.

ഒരു പിഎന്‍ആര്‍ നമ്പറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്‌‌​ഗ്രേഡ് ചെയ്യുന്നത്. ആവശ്യത്തിന് ബര്‍ത്തില്ലെങ്കില്‍ ആര്‍ക്കും അപ്​ഗ്രേഡ് കിട്ടില്ല

ടിക്കറ്റുകൾ അപ്​ഗ്രേഡ് ലഭിച്ചാലും യാത്രക്കാർക്കുള്ള പിഎൻആർ നമ്പർ മാറ്റമില്ലാതെ തുടരും. യാത്ര സംബന്ധിച്ചോ ട്രെയിനുമായി ബന്ധപ്പെട്ടോ ഉള്ള അന്വേഷണങ്ങൾക്ക് ഇതേ പിഎൻആർ ഉപയോ​ഗിച്ചാൽമതിയാകും

ഓട്ടോ അപ്‌ഗ്രേഡേഷൻ ലഭിച്ചു കഴിഞ്ഞാൽ യാത്രയ്ക്ക് മുൻപ് കോച്ച് നമ്പറും ബർത്ത് നമ്പറും പരിശോധിക്കേണ്ടതുണ്ട്. റിസർവ് ചെയ്ത ബർത്ത് ഉറപ്പിക്കാൻ ഇത് നിങ്ങളെ സ​ഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News