എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍;അടിമുടി മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ

അടിമുടി മാറ്റത്തിനായുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ . ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക എന്നതാണ് പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍,കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു തീവണ്ടിയ്ക്ക് രണ്ട് എന്‍ജിനുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്‌ളേഴ്‌സ്  തുടങ്ങിയവ നടപ്പാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ഞാനിന്ന് ലജ്ജിക്കുന്നു,സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല; മണിപ്പൂർ വിഷയത്തിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്

രണ്ട് എന്‍ജിനുകള്‍, ഒന്ന് തീവണ്ടിയുടെ മുന്‍പിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുക വഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തില്‍ സാധ്യമാകും. മാത്രമല്ല, യാത്രാസമയം കുറയ്ക്കാനും ഇത് സഹായിക്കും.

ALSO READ: മണിപ്പൂരില്‍ കുക്കി യുവതികള്‍ക്ക് നേരെയുണ്ടായ അതിക്രമം; വന്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗം

സാധാരണക്കാരായ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട്‌ ആളുകള്‍ക്കായി സ്‌പെഷല്‍ തീവണ്ടികള്‍ അവതരിപ്പിക്കാനും റെയില്‍വേ തീരുമാനിക്കുന്നുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്‌പെഷല്‍ തീവണ്ടികള്‍ക്കുള്ള തീരുമാനം. കൂടാതെ ഇവിടുള്ള വരുമാനം കുറഞ്ഞ ആളുകൾ ഉപജീവനമാര്‍ഗത്തിനായി വിവിധ മെട്രോ നഗരങ്ങളിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News