ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര പതിവാണോ? പിടിയിലായാല്‍!

ട്രെയിന്‍യാത്ര നടത്തുമ്പോള്‍ ടിക്കറ്റെടുക്കാതെ സൗജന്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. എസി കോച്ചില്‍ വരെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ കൈയ്യോടെ പിടികൂടുന്നത് പതിവായിരിക്കുകയാണ്. വന്ദേഭാരതിലടക്കം ഇങ്ങനെ യാത്ര ചെയ്യുന്നത് നിരവധി പേരാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ALSO READ: സമയത്തില്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍, പഠനങ്ങള്‍ പറയുന്ന ചില ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അറിയാം!

ടിക്കറ്റില്ലാതെ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഇനി കനത്ത പിഴ നല്‍കാനും തയ്യാറായിരിക്കണം. 7,57,30,000 രൂപയാണ്് കഴിഞ്ഞ ഒരു മാസം മാത്രം ഈസ്റ്റേണ്‍ റെയില്‍വേ ഇത്തരത്തില്‍ പിഴ ഈടാക്കിയത്. ദിവസം 25 ലക്ഷത്തോളം പിഴ ഈടാക്കുന്നുണ്ടെന്ന് റെയില്‍വേ അധികൃതരും പറയുന്നു. മെയ് മാസത്തില്‍ മാത്രം ഈസ്റ്റേണ്‍ റെയില്‍വേയുടെ കര്‍ശന പരിശോധനയില്‍ 1,80,900 പേരാണ് ടിക്കറ്റില്ലാത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ALSO READ: ‘ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രയാണ് ട്രെയിന്‍ യാത്രയെന്നും അത് നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും ഈസ്റ്റേണ്‍ റെയില്‍വേയുടെ സിപിആര്‍ഒ കൗശിക് മിത്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News