റെയിൽവേ വൈദ്യുതീകരണം പൂർത്തിയാകുന്നു; പ‍ഴയ ഡീസൽ എൻജിനുകൾ ആഫ്രിക്കയിലേക്ക്

Indian Railway

ഇടയിൽ ട്രെയിനുകളുടെ വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായി. ഇതോടെ നിലവിലുള്ള ഡീസൽ എൻജിനുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. തുടക്കത്തിൽ 50 കോടി രൂപക്ക് 20 ഡീസൽ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വർഷത്തിലധികം സർവീസിൽ തുടരാൻ സാധിക്കുന്ന എഞ്ചിനുകളാണിവ.

ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനികൾ, ധാതുഖനന കമ്പനികൾ എന്നിവയ്ക്കുവേണ്ടിയാണ് ഇവ കയറ്റുമതിചെയ്യുന്നത്. റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കോണമിക് സർവീസാണ് ഇതിനായുള്ള ഓര്‍ഡർ നേടിയത്.

ALSO READ; ദില്ലിയിലെ വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ; ആശങ്കയിൽ ജനങ്ങൾ

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾ 1.06 മീറ്റർ അകലമുള്ള കേപ്പ് ഗേജ് പാതയാണ് റെയിൽ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യയിൽ 1.6 മീറ്റർ വീതിയുള്ള ബ്രോഡ്‌ഗേജ് പാതയിലാണ് സർവീസ് നടത്തുക. അതിനാൽ ഡീസൽ എൻജിനുകളുടെ ആക്സിലുകൾ മാറ്റി വീലുകൾ തമ്മിലുള്ള അകലം 1.06 മീറ്ററായി കുറയ്ക്കേണ്ടതുണ്ട്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ ആണ് എൻജിനുകളുടെ രൂപകല്പനയിൽ മാറ്റം വരുത്തുന്നത്. കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌ഷോപ്പിൽ വെച്ചാണ് മാറ്റം വരുത്തുകയെന്ന് പെരമ്പൂർ ലോക്കോവർക്സിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News