രാജ്യത്തെ ഡീസൽ എഞ്ചിനുകൾ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ; പദ്ധതി വൈദ്യുതീകരണം പൂർത്തിയായതിനാലെന്ന് വിശദീകരണം

റെയിൽവേയിൽ വൈദ്യുതീകരണം പൂർത്തിയായെന്ന് കാണിച്ച് ഡീസൽ എൻജിനുകൾ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ.  50 കോടി രൂപയ്ക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് നേരിയ മാറ്റംവരുത്തി റെയിൽവേ ആഫ്രിക്കയിലേക്ക് കയറ്റുമതിചെയ്യാനൊരുങ്ങുന്നത്. ഇനിയും 15-20 വര്‍ഷം ഓടിക്കാവുന്ന എന്‍ജിനുകളാണിവ. എന്നാൽ, വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഈ എൻജിനുകൾ ഉപയോഗ യോഗ്യമല്ലെന്ന് കാണിച്ചാണ് റെയിൽവേ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: പ്രായം കുറേ ആയിട്ടും വിവാഹം നടക്കുന്നില്ലെന്ന് സുഹൃത്തിനോട് പരിഭവം, വേദന കേട്ട കൂട്ടുകാരൻ ഒരു പരിഹാരം നിർദ്ദേശിച്ചു- എന്നാൽ, വിവാഹം കഴിഞ്ഞതോടെ ഉണ്ടായത്?

റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസാണ് ഇതിനായുള്ള ഓര്‍ഡര്‍ നേടിയത്. ഇന്ത്യയില്‍ 1.6 മീറ്റര്‍ വീതിയുള്ള ബ്രോഡ്‌ഗേജ് പാതയിലാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ 1.06മീറ്റര്‍ അകലമുള്ള കേപ്പ് ഗേജ് പാതയിലാണ് സര്‍വീസുകള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഡീസല്‍ എഞ്ചിനുകളുടെ ആക്‌സിലുകള്‍ മാറ്റി വീലുകള്‍ തമ്മിലുള്ള ആകലം 1.06 മീറ്ററായി കുറച്ചതിനു ശേഷമായിരിക്കും റെയിൽവേ കയറ്റുമതി പദ്ധതി തുടങ്ങുക. ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്‍ ആണ് എന്‍ജിനുകളുടെ രൂപകല്പനയില്‍ മാറ്റം വരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News