ശബരിമല തീര്‍ത്ഥാടകരെ കൊളളയടിച്ച് റെയില്‍വേ; ടിക്കറ്റ് ചാര്‍ജില്‍ 30 ശതമാനത്തിന്റെ വര്‍ധനവ്

ശബരിമല തീര്‍ത്ഥാടകരെ കൊളളയടിച്ച് ഇന്ത്യന്‍ റെയില്‍വേ. തീര്‍ത്ഥാടന കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 30 ശതമാനത്തിന്റെ ചാര്‍ജ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. റെയില്‍വേയുടെ നിലപാടില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ചും, ധര്‍ണയും സംഘടിപ്പിച്ചു.

Also Read : പാചക വാതക വില ഉയര്‍ത്തി; വാണിജ്യ സിലിണ്ടറിന് 21 രൂപയുടെ വര്‍ധന

ശബരിമല തീര്‍ത്ഥാാടകരുടെ തിരക്ക് പരിഗണിച്ചാണ് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചത്. എന്നാല്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ആരംഭിച്ച ട്രെയിനുകളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനമാണ് റെയില്‍വേ വരുത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 30% അധിക തുക നല്‍കി വേണം തീര്‍ത്ഥാടകര്‍ സഞ്ചരിക്കാന്‍.

സ്‌പെഷ്യല്‍ ട്രെയിന്‍ നിരക്ക് വര്‍ദ്ധിപ്പിച്ച റെയില്‍വേയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരവുമായി സി.പി.ഐ.എം രംഗത്ത് വന്നത്. പത്തനംത്തിട്ട ജില്ലാ കമ്മിറ്റിയുടെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.ഐ.എം സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

Also Read : ബംഗളൂരുവിലെ 15 സ്‌കൂളുകളില്‍ ബോംബ് ഭീഷണി; പരിഭ്രാന്തി പരത്തി ഭീഷണി സന്ദേശം

തിരുവല്ല ഏരിയാ സെക്രട്ടറി ബിനു വര്‍ഗീസ് അധ്യക്ഷത വഹിച്ച പ്രതിഷേധ ധര്‍ണയില്‍ രാജു എബ്രാഹം,പി.ബി. ഹര്‍ഷകുമാര്‍. ടി ഡി ബൈജു , എ. പത്മകുമാര്‍ , പി.ആര്‍. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News