ലോക്കോ പൈലറ്റുമാര്‍ക്ക് കടുപ്പ പണി, ഉറക്കമില്ല: കേന്ദ്രം കളിയ്ക്കുന്നത് മനുഷ്യജീവന്‍ വെച്ച്

ലോക്കോ പൈലറ്റുമാര്‍ക്ക് കൃത്യമായ ഉറക്കം പോലും അനുവദിക്കാതെ അടിമപ്പണി ചെയ്പ്പിച്ച് ഇന്ത്യന്‍ റെയില്‍വെ. ജോലിസമയം ക്രമീകരിക്കാതെ അമിത‍ ജോലി അടിച്ചേല്‍പ്പിക്കുകയും പിഴവുണ്ടായാല്‍ ലോക്കോ പൈലറ്റുമാരെ മാത്രം കുറ്റക്കാരാക്കുകയും ചെയ്യുന്നതാണ് റെയില്‍വെയുടെ പരിപാടി.

പശ്ചിമ ബംഗാളിൽ ജൂണ്‍25ന്‌ ചരക്ക്‌ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ലോക്കോ പൈലറ്റ് സ്വരൂപ്‌ സിൻഹ, അസി. ലോക്കോ പൈലറ്റ്‌ ജി എസ്‌ എസ്‌ കുമാർ എന്നിവരെ അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ 30ന്‌ പിരിച്ചുവിട്ടിരുന്നു. കുറ്റം മു‍ഴുവന്‍ അവരുടെ തലയില്‍ കെട്ടിവച്ചു. എന്നാല്‍ ഉറക്കമില്ലാതെ അവരെ കൊണ്ട് ചെയ്പ്പിച്ച അധിക ജോലിയെ കുറിച്ച് റെയില്‍വേക്ക് മിണ്ടാട്ടമില്ല.

ALSO READ: കർമ്മ ന്യൂസിനെതിരെ മാനനഷ്ട കേസ്, രണ്ട് കോടി രൂപയുടെ ഹൈക്കോടതി നോട്ടീസ്

മെയ്‌ 24 മുതൽ ജൂൺ 24 വരെ സ്വരൂപ്‌ ദാസ്‌ 18 ഡ്യൂട്ടിയാണ്‌ എടുത്തത്‌. അതിൽ 14 രാത്രി ഡ്യൂട്ടി. 10 ട്രിപ്പുകൾ 10 മണിക്കൂറിൽ കൂടുതലും എട്ടെണ്ണം 12 മണിക്കൂറിൽ കൂടുതലും. അസി. ലോക്കോ പൈലറ്റ്‌ കുമാർ എടുത്ത 22 ഡ്യൂട്ടിയിൽ 17 എണ്ണം രാത്രിയാണ്‌. 13 ട്രിപ്പുകൾ 10 മണിക്കൂറിൽ കൂടുതലും എട്ടെണ്ണം 12 മണിക്കൂറിൽ കൂടുതലുള്ളതും. ജൂൺ ആറിന്‌ 20 മണിക്കൂറിനടുത്ത്‌ നിർബന്ധിത ഡ്യൂട്ടിയും എടുക്കേണ്ടിവന്നു. ഉറങ്ങിപ്പോയെന്ന് സ്വരൂപ്‌ സിൻഹ സമ്മതിച്ചത് ചൂണ്ടിക്കാട്ടിയാണ്‌ നടപടി.

പിരിച്ചുവിട്ട രണ്ടു ജീവനക്കാരും തുടർച്ചയായി രാത്രി ഡ്യൂട്ടി എടുത്തിരുന്ന കാര്യം പുറത്തറിയാതിരിക്കാനാണ്‌ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്റ്റാഫ്‌ അസോസിയേഷൻ സെക്രട്ടറി ജനറൽ കെ സി ജെയിംസ്‌ ചൂണ്ടിക്കാട്ടി.

ഒന്നോ രണ്ടോ ലോക്കോ പൈലറ്റുമാരില്‍ ഒതുങ്ങുന്നതല്ല എന്നിടത്താണ്  വിഷയം ഗൗരവമാകുന്നത്.  മനുഷ്യരുടെ ജീവന്‍ വെച്ചാണ് കേന്ദ്രം കളിക്കുന്നതെന്നും ഉടന്‍ പരിഹാരമുണ്ടാകണമെന്ന ആവശ്യം ഇതിനോടകം തന്നെ ശക്തമാണ്.

ALSO READ: നിര്‍ണായക ദിനം: അപകീർത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഇന്ന്

കൊവിഡിനുശേഷം ഗുഡ്‌സ്‌ ട്രെയിൻ സർവീസ്‌ 30 ശതമാനം വർധിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ എൻജിൻ ഡ്രൈവർമാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല.

ലോക്കോ പൈലറ്റുമാർ കരിദിനം ആചരിച്ചു

നടപടിക്രമം പാലിക്കാതെ ലോക്കോ പൈലറ്റുമാരെ പിരിച്ചുവിട്ട റെയിൽവേ നടപടിക്കെതിരെ ലോക്കോ പൈലറ്റുമാർ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ചാർജ്‌ഷീറ്റ്‌ നൽകാതെയും സ്വന്തം വാദങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചുമായിരുന്നു പിരിച്ചുവിടൽ. അന്യായ നടപടിക്കെതിരെ രാജ്യമുടനീളമുള്ള ലോക്കോ പൈലറ്റുമാരും അസി. ലോക്കോ പൈലറ്റുമാരും ക്രൂ ലോബിക്ക്‌ മുന്നിൽ വ്യാഴാഴ്‌ച പ്രതിഷേധ ബാഡ്‌ജ്‌ ധരിച്ച്‌ കരിദിനം ആചരിച്ചു. സുപ്രീംകോടതി ഉത്തരവും നിലവിലുള്ള സർക്കുലറുകളും ലംഘിച്ചാണ്‌ ജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News