‘അരെ ക്യാ ഹുവാ’ ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യങ്ങൾ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് തൊഴിലാളി; വീഡിയോ വൈറൽ

ഇന്ത്യയിലെ ട്രെയിനുകളിൽ നിന്ന് മാലിന്യങ്ങൾ പുറംതള്ളുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അശാസ്ത്രീയമായ രീതിയിൽ ട്രെയിനുകളിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നതും പല സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.

Also read:കെജ്രിവാളിന് ഇഡി നോട്ടീസ്; ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് മുംബൈ മാറ്റേഴ്സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ്. ട്രെയിനിൽ നിന്ന് ശേഖരിച്ച ചപ്പുചവറുകൾ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കുകളിൽ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സംഭവം കണ്ട യാത്രക്കാരൻ 139 ൽ വിളിച്ച് പരാതി അറിയിക്കുകയും ഉടൻ തന്നെ സൂപ്പർവൈസറും സംഘവും എത്തുകയും ആര്, എന്തുകൊണ്ട് പരാതിപ്പെട്ടു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News