ഓണക്കാലത്തെ യാത്രാദുരിതം മുതലാക്കി ഇന്ത്യന്‍ റെയില്‍വേ. നാലിരട്ടിയിലധികമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ടിക്കറ്റുകളാണ് പലരുടെയും ആശ്രയം.
ALSO READ:ആദ്യം അമ്മയുടെ ശരീരം, ഇപ്പൊഴിതാ മകന്റെ ശരീരവും വൈദ്യപഠനത്തിന്
200ന് മുകളിലാണ് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസ് സ്ലീപ്പര്‍ ടിക്കറ്റിന്റെ വെയിറ്റിംഗ് ലിസ്റ്റ്. മലബാര്‍, തിരുവനന്തപുരം എക്സ്പ്രസ് എന്നിവയിലും ഇതേസ്ഥിതി. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കുള്ള യാത്രയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ബംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ കേരളത്തിലേക്ക് ടിക്കറ്റുകള്‍ കിട്ടാനില്ല.
ALSO READ:യെച്ചൂരിയുടെ വേര്‍പാടോടെ ജമ്മു കശ്മീര്‍ ജനതയ്ക്ക് നഷ്ടമായത് അവരുടെ യഥാര്‍ഥ സുഹൃത്തിനെ: തരിഗാമി
തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ടിക്കറ്റുകളാണ് പലരുടെയും ആശ്രയം. സ്ലീപ്പര്‍ ടിക്കറ്റിന് 100 മുതല്‍ 200 രൂപ വരെയും എ സി ചെയര്‍കാറിന് 125 മുതല്‍ 225 രൂപ വരെയും എസി ത്രിറ്റയറിന് 300 രൂപ മുതല്‍ 400 രൂപവരെയും സെക്കനഡ് എസി ക്ക് 400 രൂപ മുതല്‍ 500 രൂപവരെയുമാണ് വര്‍ധന. പ്രീമിയം തത്ക്കാലിന് ആദ്യ പത്തുശതമാനം തത്ക്കാല്‍ നിരക്ക് പിന്നീടുള്ള ടിക്കറ്റുകള്‍ക്ക് ഫ്ളക്സ് നിരക്കുമാണ്. അവസാന ടിക്കറ്റിന് യഥാര്‍ഥ നിരക്കിന്റെ രണ്ടിരട്ടി വരെയാകും. ഉത്സവ സീസണ്‍ കണക്കാക്കി സ്‌പെഷ്യല്‍ ട്രെയിനുകളുണ്ടെങ്കിലും ഇവയ്ക്ക് തത്ക്കാല്‍ നിരക്കാണ് ഈടാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here