അരിയുടെ കയറ്റുമതി നിരോധിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം ആഗോള വിപണിയെ സാരമായി ബാധിക്കും. ഇന്ത്യൻ വിപണിയിൽ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് കയറ്റുമതി കേന്ദ്രം നിരോധിച്ചത്. ഇന്ത്യയിൽ നിന്നാണ് കയറ്റുമതിയുടെ 40 ശതമാനവും നടക്കുന്നത് എന്നത്കൊണ്ടുതന്നെ ആഗോളവിപണിയിൽ കയറ്റുമതി നിരോധനം വലിയ രീതിയിൽ ബാധിക്കും. 55.4 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു 2022-ൽ ഇന്ത്യയിൽ നിന്ന് ആഗോളവിപണിയിലേക്കുള്ള അരി കയറ്റുമതി.
READ ALSO: ഇന്ത്യൻ സേനയ്ക്ക് പുതുതായി 800 കോടിയുടെ വാഹനങ്ങൾ , കരാർ നേടി അശോക് ലെയ്‌ലന്‍ഡ്
ആഗോള അരി വ്യാപാരത്തിൽ ഇന്ത്യ നിർണായക പങ്കു വഹിക്കുന്നുണ്ട്. 140 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യൻ ബസുമതി ഇതര അരിയുടെ ഉപഭോക്താക്കൾ ബെനിൻ, ബംഗ്ലാദേശ്, അംഗോള, കാമറൂൺ, ജിബൂട്ടി, ഗിനിയ, ഐവറി കോസ്റ്റ്, കെനിയ, നേപ്പാൾ. ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നിവരാണ്. 2022-ൽ 10.3 ദശലക്ഷം ടൺ ബസുമതി ഇതര വെള്ള അരി ഉൾപ്പെടെ 17.86 ദശലക്ഷം ടൺ ബസുമതി ഇതര അരി ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. 2022 സെപ്റ്റംബറിൽ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി പൂർണമായും നിരോധിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
READ ALSO: ബംഗ്ലാദേശില്‍ നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു
വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യയിൽ നെൽകൃഷി ചെയ്യുന്നത്.പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവയാണ് രാജ്യത്തെ പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങൾ. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തപ്പോൾ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടായേക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ അനുമാനം.മഞ്ഞുകാലത്ത് മധ്യ-ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നത്.
മൺസൂൺ മഴ വൈകിയെത്തിയത് നെൽകൃഷിയെ ബാധിച്ചിരുന്നു.ജൂൺ അവസാന വാരം മുതലുള്ള കനത്ത മഴ ഈ കുറവ് ഇല്ലാതാക്കിയെങ്കിലും, അവ കൃഷിക്ക് കാര്യമായ നാശമുണ്ടാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here