ഹൊ! വല്ലാത്തൊരു ഇടിവ് തന്നെ; രൂപയ്ക്ക് വീണ്ടും റെക്കോര്‍ഡ് താഴ്ച

usd-vs-inr

യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് ചരിത്ര ഇടിവ്. ഇതാദ്യമായി ഒരു ഡോളറിന് 86.50 രൂപ എന്ന നിലയിലേക്ക് താഴ്ന്നു. ആഗോള കറന്‍സി ഇടിവിന്റെ മുന്‍നിരയില്‍ രൂപയാണ്. മറ്റ് എല്ലാ പ്രധാന കറന്‍സികളെയും അപേക്ഷിച്ച് ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്ക് നേരിട്ടത്.

ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ തിരിച്ചുവരവ് അളക്കുന്ന ഡോളര്‍ സൂചിക 0.22% ഉയര്‍ന്ന് 109.72 ലെത്തി. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇത്. യുഎസില്‍ പ്രതീക്ഷിച്ചതിലും മികച്ച തൊഴില്‍ വളര്‍ച്ച ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതാണ് ഡോളറിനെ ശക്തമായി നിലനിര്‍ത്തുന്നത്. രൂപയ്ക്ക് തിരിച്ചടിയായ മറ്റ് ഘടകങ്ങൾ ഇവയാണ്:

Read Also: ഇതിനൊരു അവസാനമില്ലേ ? സ്വര്‍ണത്തിന് ഇങ്ങനെ വില കൂടിയാല്‍ എന്ത് ചെയ്യും ?

ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടം

ബ്രെന്റ് ക്രൂഡ് ബാരലിന് 1.44% ഉയര്‍ന്ന് 80.91 ഡോളറിലെത്തിയതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചു.

ഉയര്‍ന്ന എണ്ണവില രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിപ്പിക്കുന്നതിനാല്‍ ഇത് രൂപയുടെ മേല്‍ സമ്മര്‍ദം ശക്തമാക്കി.

വിദേശ ഫണ്ടിന്റെ ഒഴുക്ക്

വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐകള്‍) ഇന്ത്യന്‍ വിപണികളിൽ സ്ഥിരമായി വില്‍പ്പനക്കാരാകുന്ന കാഴ്ചയാണുള്ളത്. ജനുവരി 10ന് അവര്‍ 2,254.68 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ദുര്‍ബലമായ ആഭ്യന്തര വിപണി വികാരം

ആദ്യസമയ വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 550.49 പോയിന്റ് ഇടിഞ്ഞ് 76,828.42 ലെത്തി. നിഫ്റ്റി 182.45 പോയിന്റ് ഇടിഞ്ഞ് 23,249.05ലെത്തി.

കുറഞ്ഞുവരുന്ന ഫോറെക്‌സ് കരുതല്‍ ശേഖരം

ജനുവരി 3ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 5.693 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 634.585 ബില്യണ്‍ ഡോളറിലെത്തി. ബാഹ്യ സമ്മര്‍ദങ്ങള്‍ക്കെതിരായ രൂപയുടെ പ്രതിരോധശേഷി ഈ ഇടിവ് കൂടുതല്‍ ദുര്‍ബലപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News