ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ; ഇന്ത്യക്കാരന് ബ്രിട്ടണില്‍ 18 മാസം തടവ് ശിക്ഷ

ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഇന്ത്യക്കാരന് ബ്രിട്ടണില്‍ 18 മാസം തടവ് ശിക്ഷ. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ബെര്‍ക്‌ഷൈറില്‍ താമസിക്കുന്ന അമ്രിക് ബാജ്വ എന്ന 68കാരനാണ് ബ്രിട്ടീഷ് കോടതി ശിക്ഷ വിധിച്ചത്. മറ്റുള്ളവര്‍ക്ക് എതിരെ മോശമായ പ്രചാരണം നടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.

ദലിത് വിഭാഗങ്ങളെ അധിക്ഷേപിച്ച് ജൂലൈ 19നാണ് ഇയാള്‍ ടിക്‌ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ജൂലൈ 22ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ചില വിഭാഗങ്ങള്‍ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാതി വിവേചനത്തിന് എതിരെ പോരാടുന്ന ആന്റി കാസ്റ്റ് ഡിസ്‌ക്രിമിനേഷന്‍ അലൈന്‍സ് ആണ് അമ്രിക്കിന് എതിരെ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News