കൂപ്പുകുത്തി ഓഹരി വിപണി, നിക്ഷേപകർക്ക്‌ 
നഷ്‌ടം 13 ലക്ഷം കോടി

ഇന്ത്യൻ ഓഹരി വിപണിയില്‍ വൻ നഷ്ടം. ബുധനാഴ്ച നേട്ടത്തോടെ ആരംഭിച്ച വ്യാപാരം ഉച്ചയ്ക്ക് ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 1.23 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.51 ശതമാനവും നഷ്ടമാണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 906.07 പോയിൻ്റ് നഷ്ടത്തിൽ 72761.89 ലും നിഫ്റ്റി 338 പോയിൻ്റ് താഴ്ന്ന് 21997.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ALSO READ: മലപ്പുറത്ത് എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് എഡ്യുപോർട്ട്‌

13 ലക്ഷം കോടിയുടെ നഷ്‌ടമാണ്‌ നിക്ഷേപകർക്ക്‌ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച 385 ലക്ഷം കോടി രൂപയുണ്ടായിരുന്ന ഓഹരിവിപണിയുടെ മൂല്യം ബുധനാഴ്‌ച 372 ലക്ഷം കോടിയായി. ബാങ്ക്, പവർ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ ഓഹരികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഹരിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത് ( 7.28 ശതമാനം).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News