ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ചതിന് പിന്നാലെ ബദലായി ഉപയോഗിച്ചിരുന്ന ‘ചിങ്കാരി’ ആപ്പില്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. ചിങ്കാരിയിൽ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇന്‍സ്റ്റഗ്രാമും സ്നാപ് ചാറ്റും പ്രചാരമേറിയതോടെയാണ് ചിങ്കാരി ആപ്പിന് തിരിച്ചടിയായത്.
പുനസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ചിങ്കാരി മാനേജ്മെന്‍റിന്‍റെ പ്രതികരണം. പിരിച്ചുവിടുന്ന ആളുകളോട് എച്ച് ആര്‍ വിവരം ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ജോലി നഷ്ടമാവുന്നവര്‍ക്ക് രണ്ട് മാസത്തെ സാലറി അടക്കം നല്‍കിയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണം ഏതാനും മാസങ്ങള്‍ കൂടി ഈ ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് വിവരം.
2018ലാണ് ചിങ്കാരി ആപ്പ് സ്ഥാപിക്കുന്നത്. ഇന്ത്യാ ചൈന സംഘര്‍ഷത്തിന് പിന്നാലെ ടിക് ടോക് നിരോധിച്ചതോടെ സ്വദേശി ബദലെന്ന നിലയില്‍ ചിങ്കാരിക്ക് പ്രശസ്തി നേടിയിരുന്നു. ആദിത്യ കോത്താരി, ബിശ്വാത്മ നായിക്, ദീപക് സാല്‍വി, ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ചിങ്കാരി സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചത്.
സ്വദേശി ക്രിപ്റ്റോ കന്‍സിയായ ഗാരിയേും ആപ്പ് പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യ, യുഎഇ, ഇന്തോനേഷ്യ, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളിലടക്കം ലഭ്യമാണെങ്കിലും ടിക് ടോകിനുണ്ടായിരുന്ന സ്വീകാര്യത ചിങ്കാരിക്ക് ലഭിച്ചിരുന്നില്ല. കമ്പനിയിലെ സാമ്പത്തിക വെല്ലുവിളികളാണ് നിലവിലെ പിരിച്ചുവിടലിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here