ലീവിന് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി, കാറില്‍ രക്തക്കറ

ലീവിന് നാട്ടിലെത്തിയ ഇന്ത്യന്‍ സൈനികനെ തട്ടിക്കൊണ്ടുപോയി. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ജാവേദ് അഹമ്മദ് വാനി (25) യെയാണ് ശനിയാഴ്ച രാത്രി 8 മണി മുതല്‍ കാണാതായത്. ലേ( ലഡാക്ക്) യിലെ സൈനിക കേന്ദ്രത്തില്‍ പോസ്റ്റിംഗിലായിരുന്നു ജാവേദ്.

ALSO READ: മണിപ്പൂരില്‍ സമാധാനം പുലരണം, ‘ഇന്ത്യ’ന്‍ സംഘം ഗവര്‍ണറെ കണ്ടു

വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ കാറോടിച്ച പോയ സൈനികന്‍ വൈകിയിട്ടും വീടെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ജാവേദിനെ തേടി ഇറങ്ങിയത്. തെരച്ചിലിനിടെ ജാവേദിന്റെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിനുള്ളില്‍ രക്തക്കറയും ജാവേദിന്‍റെ ചെരുപ്പുകളും കണ്ടെത്തി. പരന്‍ഹാല്‍ വില്ലേജിലാണ് വാഹനം കണ്ടെത്തിയത്.

ALSO READ: വഴിയിൽ കിടക്കുന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിക്കുന്ന യു കെ ജി കുട്ടികൾ: ഈ സ്നേഹത്തിന് പകരമില്ല, വീഡിയോ പങ്കുവച്ച് മന്ത്രി

ഇന്ത്യന്‍ ആര്‍മിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ വലിയ തെരച്ചില്‍ നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News