ഇരുകവിളുകളിലും അടി; തലമുടി വലിച്ച് നിലത്തിട്ട് ചവിട്ടി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ആഫ്രിക്കയില്‍ ക്രൂരമര്‍ദ്ദനം

വംശീയ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരു കൂട്ടം ആഫ്രിക്കന്‍ സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. നെതര്‍ലന്‍ഡിലാണ് സംഭവം നടന്നത്. ആഫ്രിക്കന്‍ വംശജയായ ഒരു സ്ത്രീ ഇന്ത്യന്‍ വംശജയായ ഒരു യുവതിയുടെ മുഖത്തടിക്കുന്നിടത്താണ് വീഡിയോയിലെ ദൃശ്യങ്ങളില്‍ ആരംഭിക്കുന്നത്. അതിന് തൊട്ട് മുമ്പ് ഇരുവരും എന്തോ സംസാരിക്കുന്നതും തുടര്‍ന്ന് ആഫ്രിക്കന്‍ വംശജ മുഖത്തടിക്കുകയായിരുന്നു. ഇരുകവിളുകളിലും അടി കിട്ടുന്നതോടെ ഇന്ത്യന്‍ യുവതി ഭയക്കുന്നതും പിന്നാലെ അതൊരു ഒരു കൂട്ട ആക്രമണമായി മാറുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗ് മറ്റ് സ്ത്രീകള്‍ പിടിച്ച് വാങ്ങി യുവതിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ഇടിക്കുയും ചെയ്തു. ആഫ്രിക്കന്‍ വംശജരായ സ്ത്രീകള്‍ യുവതിയുടെ അക്രമണത്തില്‍ യുവതി ചുരുണ്ടുകൂടുന്നതും ദൃശ്യങ്ങളില്‍ കാണാം.

also read :ജപ്പാന്റെ ചാന്ദ്രദൗത്യം വിജയകരം

സംഭവം കണ്ട് നിന്നവരില്‍ ആരും അക്രമണത്തിന് ഇരയായ യുവതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. ചിലര്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത്തരത്തില്‍ പകര്‍ത്തിയ ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ സ്ത്രീകളെയോ ഇന്ത്യന്‍ യുവതിയെയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടി ആവശ്യം ഉയര്‍ന്നു. ഇന്ത്യന്‍ വംശജരാണ് പ്രധാനമായും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

also read :മറന്ന് പോയതല്ല, മനഃപൂർവം വൈകിച്ചതാണ്; മമ്മൂട്ടിക്ക് ആശംസകളുമായി നടൻ ടിനിടോം

ജോലിയും പഠനാവശ്യത്തിനായും നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്നു. കുടിയേറുന്നവരില്‍ പലരും വിദേശരാജ്യങ്ങളില്‍ സ്ഥിര താമസമാക്കാറുമുണ്ട്. അതേ സമയം പലരും വംശീയാധിക്ഷേപത്തിന് വിധേയരാകുന്നതായി അടുത്ത കാലത്ത് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News