കിര്‍ഗിസ്ഥാനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ 21കാരന്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് മരിച്ചു. ദാസാരി ചന്തു എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ആന്ധ്രയിലെ അനാക്കാപ്പല്ലേയില്‍ നിന്നുള്ള ചന്തു കിര്‍ഗിസ്ഥാനില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

ALSO READ: ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി; സൂറത്തിലെ നാമനിർദേശ പത്രിക തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംബാനി ബിജെപിയിലേക്ക്

ഞായറാഴ്ച മറ്റ് നാലു വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വെള്ളച്ചാട്ടം കാണാന്‍ ചന്തു പോയത്. ഇതിനിടയില്‍ ഐസില്‍പ്പെട്ടുപോവുകയായിരുന്നു. ചന്തുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഢിയെ സമീപിച്ചതായി ചന്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News