പിറന്നാൾ ആഘോഷത്തിനിടെ സ്വന്തം തോക്കിൽ നിന്നും വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

indian student shot dead in usa

പിറന്നാൾ ദിനത്തിൽ വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യയിൽ നിന്നുള്ള 23 കാരനായ വിദ്യാർത്ഥി യുഎസിൽ മരിച്ചു. നവംബർ 13ന് ജോർജിയയിലെ അറ്റ്‌ലാൻ്റയിലുള്ള വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയായ ആര്യൻ റെഡ്ഢിക്ക് വെടിയേറ്റത്. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയാണ് ആര്യൻ. മൃതദേഹം ഇന്ന് രാത്രിയോട് കൂടി നാട്ടിലെത്തിച്ചേക്കും.

പിറന്നാൾ ആഘോഷത്തിനിടെ റെഡ്ഡി തൻ്റെ പുതിയ തോക്ക് വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം. അബദ്ധത്തിൽ വെടി പൊട്ടി വെടിയുണ്ട അദ്ദേഹത്തിൻ്റെ നെഞ്ചിൽ പതിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെടി ശബ്ദം കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിയെത്തിയപ്പോൾ റെഡ്ഢി വെടിയേറ്റ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

ALSO READ; ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അറ്റ്ലാൻ്റയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു റെഡ്ഢി. വിദ്യാർഥികൾക്ക് യു.എസിൽ വേട്ടയാടാനുള്ള തോക്ക് ലൈസൻസ് നേടാനാകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഢിയുടെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News