ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി

 ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തി അഹമ്മദാബാദ് സ്വദേശിയായ കുഷ് പട്ടേൽ ആണ് മരിച്ചത്. ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

also read; വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി

ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ സ്റ്റുഡ‍ന്റ് വിസയിൽ യുകെയിൽ എത്തിയത്. ബിസിനസ് മാനേജ് മെന്റ് വിദ്യാർത്ഥിയായിരുന്നു. പത്ത് ദിവസം മുൻപാണ് കുഷ് പട്ടേലിനെ കാണാതാകുന്നത്. സുഹൃത്തുക്കളാണ് വെംബ്ലി പൊലീസിൽ പരാതിപ്പെട്ടത്. തുടർന്നു നടന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.

also read; ചന്ദ്രയാൻ 3 യും പ്ര​ഗ്നാനന്ദയും; ഇന്ത്യയുടെ നേട്ടത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരം; അമ്മത്തൊട്ടിലെ കുഞ്ഞിന് ‘പ്രഗ്യാൻ ചന്ദ്ര’ എന്ന് പേരിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News