ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചത് കാനഡയില്‍; കണക്കുകള്‍ പുറത്ത്

2018 മുതല്‍ വിവിധ വിദേശരാജ്യങ്ങളില്‍ മരണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് 403ഓളമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മരണം രേഖപ്പെടുത്തിയിട്ടുള്ളത് കാനഡയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രി വി. മുരളീധരനാണ് രാജ്യസഭയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍ ഉള്‍പ്പെടയുള്ള മരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ:  യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ

മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ 91 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2018 മുതലുള്ള കാലയളവില്‍ മരണപ്പെട്ടത്. ഇതിനെ പിന്നാലെ യുകെ(48), റഷ്യ (40), യുഎസ്(36), ഓസ്‌ട്രേലിയ (35), ഉക്രൈയ്ന്‍ (21), ജര്‍മനി (20), സൈപ്പ്‌റസ്(14), ഇറ്റലിയിലും ഫിലിപ്പൈന്‍സിലും (10) എന്നിങ്ങനെയാണ്.

ALSO READ: കോഴ ആരോപണം; എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം

അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവുമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News