പ്രതിസന്ധി രൂക്ഷം; ജോലിയില്ല, യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ ജോലി ബേബിസിറ്റിങ്

Us

ഇന്ത്യന്‍ വിദ്യാര്‍ഥികൾ വിദേശ പഠനം ആ​ഗ്രഹിച്ചാൽ തെരഞ്ഞെടുക്കാൻ ഏറ്റവും മികച്ച സ്ഥലമായിരുന്നു യു.എസ്. മികച്ച ജീവിത നിലവാരം ലഭ്യമാകുമെന്നതാണ് യുഎസിനെ വിദ്യാർഥികളുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആക്കി മാറ്റിയത്. മികച്ച പാര്‍ട്ട് ടൈം ജോലികളും ലഭിക്കുമായിരുന്നു എന്നാൽ സ്ഥിതി ഇപ്പോള്‍ മാറുകയാണ്.

വിദ്യാർത്ഥികൾക്ക് ക്യാമ്പസ് ജോലികൾ ചെയ്യാൻ മാത്രമാണ് യുഎസ് മാനദണ്ഡങ്ങൾ അനുസരിച്ച് വിദ്യാർഥികൾക്ക് അനുവാദമുള്ളത്. എന്നാല്‍ ചെലവുകൾ കണ്ടെത്താനായി പുറത്ത് പാർട്ട് ടൈം ജോലി അനൗദ്യോഗികമായി ഭൂരിഭാ​ഗം വിദ്യാർഥികളും കണ്ടെത്താറുണ്ട്.

Also Read: വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; വാട്സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പഠനകാര്യങ്ങൾ നൽകുന്നത് വിലക്കി

എന്നാൽ ഇപ്പോൾ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവടങ്ങളിൽ ഇപ്പോൾ ജോലിക്കാരെ വേണ്ടാത്ത അവസ്ഥയാണ്. തൊഴില്‍ പ്രതിസന്ധി രൂക്ഷമായാത് ഇന്ത്യൻ വിദ്യാർഥികളെയാണ് ഏറ്റവും ബാധിക്കുന്നത്. ഇതോടെ വിദ്യാർഥികൾ യു.എസില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ കുടുംബങ്ങളെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുകയാണ്.

ചെറിയ കുട്ടികളെ പരിപാലിക്കുന്ന ജോലികളാണ് (ബേബി സിറ്റിങ്) വിദ്യാർതികൾ ചെയ്യുന്നത്. യു.എസിൽ പ്രതിമാസം ശരാശരി 300 ഡോളറാണ് (25,000 രൂപ) വാടകയിനത്തില്‍ ആവശ്യമുളളത്. അതിനാലൊക്കെയാണ് ഈ ജോലികളിൽ ഇന്ത്യൻ വിദ്യാർഥികൾ ഏർപ്പെടുന്നത്. പലരും കുടുംബത്തോടൊപ്പം നിന്നാണ് കുട്ടികളെ നോക്കുന്നത് ഇത് വാടക ലാഭിക്കുന്നതിന് സഹായകമാകും.

Also Read: കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം

കാലിഫോർണിയ, ടെക്‌സസ്, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിര താമസമുളള ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതലായി ഉളളത്. ഈ സംസ്ഥാനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബേബി സിറ്റിംഗിന് ലഭിക്കുന്ന വേതനം കുറവാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News