ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഏറെ ഇഷ്ടം വിദേശ രാജ്യങ്ങളിൽ; ചെലവഴിക്കുന്നത് കോടികൾ! -റിപ്പോർട്ട്

കഴിഞ്ഞ വർഷം കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തെരഞ്ഞെടുത്തത് അമേരിക്കയും കാനഡയുമെന്ന് റിപ്പോർട്ട്. ദി ഇന്ത്യൻ
സ്റ്റുഡന്റ്സ് മൊബിലിറ്റി റിപ്പോർട്ട് 2023 ലാണ് ഇക്കാര്യം പറയുന്നത്. കാനഡയും യുഎസും ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാകുമ്പോൾ ഓസ്‌ട്രേലിയ യുകെക്ക് പിന്നിലാണ്. അതേസമയം, യുകെയിലേക്ക് പോകുന്ന വിദ്യാർഥികളുടെ വളർച്ച 49.6 ശതമാനമായി ഉയർന്നു. കാനഡയിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ 46.8 ശതമാനവും വളർച്ചയുണ്ടായി. ഓസ്‌ട്രേലിയയിലേക്ക് പോകുന്നവരുടെ വളർച്ച 0.7 ശതമാനം മാത്രമാണ്. യുഎസിൽ പോകുന്നവരുടെ എണ്ണത്തിൽ 18.9 ശതമാനം വളർച്ച രേഖപ്പെടുത്തി.

also read: ഗുജറാത്തിൽ കോടികളുടെ തട്ടിപ്പ്;
 മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ റിമാൻഡിൽ

ഏകദേശം 2,40,000 വരുന്ന ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിൽ പഠിക്കുന്നത്. 12.48 ബില്യൺ യുഎസ് ഡോളർ (ഏകദേശം ₹ 92,976 കോടി) രൂപയാണ് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക 86% വർധിപ്പിച്ചു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി ഓസ്‌ട്രേലിയയുടെ വിദ്യാർഥി ഒഴുക്ക് കുറയുകയും ചെയ്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യുകെയിലെ ഏകദേശം 132,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 5.9 ബില്യൺ യുഎസ് ഡോളർ (ഏകദേശം 43,764 കോടി രൂപ) ചെലവാക്കുന്നു. കാനഡയിൽ, ഏകദേശം 3,00,000 ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നു. 11.7 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 87,036 കോടി രൂപ) ഇവരുടെ സംഭാവന.

also read: “ഗായത്രിയുടെ പ്രഭാഷണം വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കി”; സൈബർ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News