ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശതുടക്കം; അടിച്ചും തിരിച്ചടിച്ചും മോഹൻ ബഗാനും മുംബൈ സിറ്റിയും

Mohanbagan vs mumbai city

ഐഎസ്എൽ സീസണിന് ആവേശതുടക്കം. ആദ്യമത്സരത്തിൽ മോഹൻ ബഗാനും മുംബൈ സിറ്റിയും സമനിലയിൽ. രണ്ടു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷമാണ് മുംബൈ സിറ്റി സമനില പിടിച്ചെടുത്തത്.

Also Read: സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്‌സിന് ഫോഴ്സാ കൊച്ചിയുടെ സമനില കുരുക്ക്

ഫസ്റ്റ് ഹാഫിൽ കിട്ടിയ അടിക്ക് സെക്കൻ്റ് ഹാഫിൽ തിരിച്ചടി നൽകിയാണ് മുംബൈ സിറ്റി മത്സരം സമനിലയിൽ പിടിച്ചത്. എസ്‌പിനാഡോ അരായോയുടെ സെൽഫ് ഗോളിലാണ് മോഹൻബഗാൻ ഒൻപതാം മിനിറ്റിൽ ലീഡ് നേടിയത്. പിന്നെ 28-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസ് മോഹൻ ബഗാന്റെ നേട്ടം ഇരട്ടിയാക്കി. തന്റെ തെറ്റിന് പ്രായശ്ചിത്തമെന്നോണം 70-ാം മിനിറ്റിൽ ആരായോ മുംബൈസിറ്റിക്ക് വേണ്ടി ഗോളടിച്ചു. ഇത് മത്സരത്തെ ആവേശകരമായ അവസാനത്തിലേക്കെത്തിച്ചു. ഇഞ്ചുറി ടൈമിൽ സബ് ആയി ഇറങ്ങിയ ക്രോമയിലൂടെ മുംബൈ സിറ്റി സമനില നേടിയെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here