‘ഇത് താണ്ടാ ബ്ലാസ്റ്റേഴ്‌സ്’, തട്ടകത്തിൽ ഗോവയെ മുട്ടുകുത്തിച്ച് ഉജ്ജ്വല വിജയം: തിരുമ്പി വന്തിട്ടേന്ന് സൊൽ

ഐഎസ്എല്ലിൽ ഗോവയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിന്‌ തകർപ്പൻ വിജയം. ആദ്യ പകുതിയിൽ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്ന ശേഷം ഗംഭീര തിരിച്ചുവരവോടെയാണ് വിജയം സ്വന്തമാക്കിയത് (4-2). ബ്ലാസ്‌റ്റേഴ്‌സിനായി ഡെയ്‌സുക് സകായി (51), ദിമിത്രിയോസ്‌ ഡയമെന്റക്കോസ് (81,84), ഫെഡോർ ചെർച്ചിൻ (88) എന്നിവരാണ്‌ ഗോൾ നേടിയത്‌. ഗോവയ്‌ക്കായി റൗളിങ് ബോര്‍ജസ്, മുഹമ്മദ് യാസിര്‍ എന്നിവർ വലകുലുക്കി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ടു ഗോളിന് ഗോവ മുന്നിട്ടു നിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കുകയായിരുന്നു.

ALSO READ: അന്നത്തെ മനോഭാവം തെറ്റായിരുന്നു, മണിരത്നത്തെ അവഗണിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നു: തുറന്നു പറഞ്ഞ് നടി മധുബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News