ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോൽവി. മഞ്ഞപ്പടയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുംബൈ സിറ്റി പരാജയപ്പെടുത്തി. പെപ്രയ്ക്ക് ലഭിച്ച റെഡ് കാർഡ് ഇന്ന് കളിയുടെ ദിശ മാറ്റി.
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ നികോളിസ് കരെലിസിലൂടെ മുംബൈയാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ പിന്നീട് വലകുലുങ്ങിയില്ല. രണ്ടാം പകുതിയിലും മുംബൈയാണ് ലീഡ് നേടിയത്. ഇതോടെ രണ്ട് ഗോളിന്റെ ലീഡുമായി മുംബൈ നിന്നപ്പോൾ ആദ്യ ഗോളിനായി കേരള പൊരുതുകയായിരുന്നു.
ALSO READ; തിരുവനന്തപുരം പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു
അതേസമയം അൻപത്തിയേഴാം മിനിറ്റിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോളടിച്ചു. പിന്നാലെ എഴുപത്തിയൊന്നാം മിനിറ്റും പെപ്ര ലക്ഷ്യം കണ്ടു.എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ചുവപ്പ് കാര്‍ഡുമായി പെപ്ര പുറത്തായി.ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യം നഷ്ടമായി. നാല് മിനിറ്റുകള്‍ക്ക് ശേഷം അഷര്‍ ഗോള്‍ നേടിയതോടെ മുംബൈ വീണ്ടും മുന്നിലായി. തൊണ്ണൂറാം മിനിറ്റിൽ ചാങ്‌തെ വലകുലുക്കിയതോടെ മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ മുട്ടുകുത്തിച്ച് വിജയക്കൊടി പാറിക്കുകയായിരുന്നു.
ഇന്നത്തെ മത്സരത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് ടീമിന് ഇതുവരെ നേടാൻ കഴിഞ്ഞത്. അതേസമയം ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here