ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തി. ഗുവാഹത്തിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ നാലരയോടെയാണ് ടീം എത്തിയത്. താരങ്ങളെ സ്വീകരിക്കാന്‍ നിരവധി ആരാധകരാണ് വിമാനത്താവളത്തില്‍ എത്തിയത്.
Also Read: കാലാവസ്ഥ മാറുന്നതുവരെ സ്പീഡ് ബോട്ടുകള്‍ക്ക് നിയന്ത്രണം
വിമാനത്താവളത്തിന് പുറത്തെത്തിയ ഇന്ത്യന്‍ താരങ്ങളെ ആര്‍പ്പുവിളിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. രോഹിത് ശര്‍മയെയും സൂര്യകുമാര്‍ യാദവിനെയും രവിചന്ദ്ര അശ്വിനെയുമെല്ലാം ആരാധകര്‍ പേരെടുത്ത് വിളിച്ചു. വിരാട് കോഹ്ലി ഇന്ത്യന്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. 3.55ന് ടീം എത്തുമെന്ന് അറിയിച്ചെങ്കിലും അരമണിക്കൂര്‍ വൈകിയാണ് ഗുവാഹത്തിയില്‍ നിന്ന് താരങ്ങളെയും വഹിച്ചുള്ള പ്രത്യേക വിമാനം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ എത്തിയത്. താരങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരുന്നു. കനത്ത സുരക്ഷയ്ക്ക് നടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ വിമാനത്താവളത്തിന് പുറത്തിറങ്ങി ബസ്സില്‍ കയറിയത്.
Also Read: പതിമൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; ദര്‍സ് അധ്യാപകന്‍ അറസ്റ്റില്‍
കോവളത്തെ സ്വകാര്യ ഹോട്ടലിലേക്ക് പോയ ടീം വിശ്രമത്തിനുശേഷം നാളെ പരിശീലനത്തിന് ഇറങ്ങും. നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് ഇന്ത്യയുടെ പരിശീലനം. മറ്റന്നാള്‍ നെതര്‍ലാന്‍സുമായിട്ടാണ് ലോകകപ്പ് സന്നാഹമത്സരത്തിലെ ഇന്ത്യയുടെ രണ്ടാം മത്സരം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here