ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യന്‍ ടീം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ചരിത് നേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. 200 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറും. ഒന്നാം സ്ഥാനത്തു പാകിസ്ഥാനാണ്. 223 മത്സരങ്ങളാണ് പാകിസ്ഥാന്‍ ഇതുവരെ കളിച്ചത്.

Also Read: ഗ്യാൻവാപി സർവ്വേ; സുപ്രിംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി

ഇന്ത്യ 199 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ചു. 130 വിജയം. മൂന്ന് മത്സരങ്ങളില്‍ വിജയം സൂപ്പര്‍ ഓവറില്‍. 63 തോല്‍വികള്‍. ന്യൂസിലന്‍ഡിനെതിരായ ഒരു പോരാട്ടം ടൈയില്‍ അവസാനിച്ചു. അഞ്ചെണ്ണം ഫലമില്ലാതെ ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ടി20.

193 മത്സരങ്ങളുമായി ന്യൂസിലന്‍ഡ്, 179 മത്സരങ്ങളുമായി ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, 174 മത്സരങ്ങളുമായി ഓസ്ട്രേലിയ എന്നീ ടീമുകളാണ് പിന്നാലെയുള്ളത്. ഇംഗ്ലണ്ട് 173 മത്സരങ്ങളും ബംഗ്ലാദേശ്, അയര്‍ലന്‍ഡ് ടീമുകള്‍ 152 അന്താരാഷ്ട്ര ടി20 മത്സരങ്ങളും കളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News