ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി കഴിഞ്ഞ ദിവസമാണ് അഡിഡാസ് അവതരിപ്പിച്ചത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ക്കായുള്ള ജേഴ്‌സിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. പുതിയ ജേഴ്‌സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
ടെസ്റ്റ് ജേഴ്സി സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. 2022ല്‍ റയലില്‍ മാഡ്രിഡിനായി അഡിഡാസ് ഡിസൈന്‍ ചെയ്ത ജേഴ്സിയെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ജേഴ്സിയെന്ന് ആരാധകര്‍ പറയുന്നു. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ
https://www.kairalinewsonline.com/afghanistan-beat-sri-lanka
റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങുമെന്നായിരുന്നു ഒരു ആരാധകന്റെ കുറിപ്പ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇറങ്ങി റയല്‍ മാഡ്രിഡ് അവരുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുകയാണ്. അവിശ്വസനീയം. എന്നായിരുന്നു മറ്റൊരു കുറിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here