ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ റെക്കോർഡ് നേട്ടം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. 10.1 ഓവറിലാണ് ഇന്ത്യ നൂറ് റണ്‍സെടുക്കുന്നത്. 2023 ല്‍ വിന്‍ഡീസിനെതിരെ ഇന്ത്യയുടെ തന്നെ റെക്കോർഡ് ആണ് ഇപ്പോൾ തിരുത്തിക്കുറിച്ചത്.
ALSO READ : സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ് ; ഗോളടി തുടർന്ന് നോവ സദോയി
വിന്‍ഡീസിനെതിരേ 12.2 ഓവറില്‍ ആയിരുന്നു ഇന്ത്യ നൂറ് റണ്‍സെടുത്തത്. ഓപ്പണര്‍മാരായ നായകന്‍ രോഹിത്ത് ശര്‍മയും, യശസ്വി ജയ്‌സ്വാളും നടത്തിയ ട്വൻറി ട്വന്റി മാതൃകയിലുള്ള വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ തന്നെ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ അമ്പത് കടത്തി. ടീം സ്‌കോര്‍ 55 നില്‍ക്കേ ഇന്ത്യയ്ക്ക് രോഹിത് ശർമയെ നഷ്ടമായി. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സറുകളുമടക്കം 23 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here