ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല. സൂര്യ കുമാര്‍ യാദവാണ് ടീമിന്റെ ക്യാപ്റ്റന്‍. ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇറങ്ങുന്നത്.
Also Read; കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം; മലപ്പുറം യുഡിഎഫിൽ അഭിപ്രായഭിന്നത
ഋതുരാജ് ഗെയ്ക്വാദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. റിങ്കു സിങ്, മുകേഷ് കുമാര്‍ അടക്കമുള്ളവരും ടീമിലുണ്ട്.നവംബര്‍ 26ലെ മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ഈ മാസം 23, 26, 28, ഡിസംബര്‍ 1, 3 തീയതികളിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര.
ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ഡുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here