മുംബൈ തീരത്തേ ജനസാഗരം… വാങ്കഡേയില്‍ ഇത് രോഹിത്തിന് സ്‌പെഷ്യല്‍ മൊമെന്റ്

ടി 20 ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിജയം നേടി മുംബൈ വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിനെ വരവേറ്റത്ത് ജനസാഗരമാണ്. മുംബൈ തീരത്ത് തടച്ചുകൂടിയ ജനങ്ങള്‍ അഭിമാനതാരങ്ങളെ ആരവങ്ങളോടെ അഭിമാനത്തോടെ വരവേറ്റു.
കനത്തെ മഴയെ വെല്ലുവിളിച്ചാണ് ഇന്ത്യയെ സ്‌നേഹിക്കുന്ന ഓരോ വ്യക്തിയും താരങ്ങളെ വരവേല്‍ക്കാന്‍ എത്തിയത്. ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡ് വൈകിട്ട് അഞ്ചു മണിയോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും രാത്രി 7.45ഓടെയാണ് പരേഡ് ആരംഭിച്ചത്. നരിമാന്‍ പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയാണ് വിജയയാത്ര നടന്നത്. താരങ്ങളെ വഹിച്ചുകൊണ്ടുള്ള വാഹനത്തിന് മുന്നില്‍ പൊലീസുകാര്‍ നിരന്ന് നിന്നാണ് വഴിയൊരുക്കിയത്. ഇതിന് പിറകേ ജനലക്ഷങ്ങള്‍ പിന്തുടര്‍ന്നു. ഫൈനലില്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ച് കളിയിലെ താരമായ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടി20 ലോകകപ്പ് ട്രോഫി ആരാധകരെ ഉയര്‍ത്തി കാണിച്ചു.

ALSO READ:   ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പ്രതി കെ ഡി പ്രതാപൻ അറസ്റ്റിൽ

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോഹ്ലിയും ആരാധകരെ വീണ്ടും അഭിവാദ്യം ചെയ്തു. ബസിന്റ ഒരു വശത്തായി മലയാളി താരം സഞ്ജു സാംസണും ആരാധകരെ കൈയ്യുയര്‍ത്തി കാണിച്ചു. കോഹ്ലിക്കായി ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. ഇന്ത്യന്‍ ത്രിവര്‍ണ പതാകയും ഏന്തി ഏവരും ഒരേ ആവശത്തില്‍ ടീമിനെ വാങ്കഡേ സ്റ്റേഡിയത്തിലേക്ക് നയിച്ചു. അതേസമയം ആരാധകരെ തൊഴുതു കൊണ്ടാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നന്ദി അറിയിച്ചത്. 8.45 ഓടെ ഇന്ത്യന്‍ താരങ്ങളുമായി ബസ് വാങ്കഡെ സ്റ്റേഡിയത്തിലേക്കു കടന്നു. സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബിസിസിഐ ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ലോകകപ്പുമായി നില്‍ക്കുമ്പോള്‍ ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനം തന്നെ നഷ്ടപ്പെട്ട സ്വന്തം ടീമിന്റെ ഹോം ഗ്രൗണ്ടില്‍ അദ്ദേഹത്തിന് തലയുയര്‍ത്തി നില്‍ക്കാനായി.

ALSO READ: വെള്ളനാട് പട്ടാപകൽ പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടിൽ മോഷണം

ആരാധകരുമായി ആഘോഷിക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് വിരാട് കോഹ്ലി പറഞ്ഞത്. താരങ്ങള്‍ ഒപ്പുവച്ച പന്തുകള്‍ ഗാലറിയിലേക്ക് എറിഞ്ഞു കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News