അമ്പെയ്ത്തില്‍ മിന്നുന്ന നേട്ടവുമായി ഇന്ത്യന്‍ കൗമാരതാരം അദിതി സ്വാമി. 17-ാം വയസ്സില്‍ തന്നെ അമ്പെയ്ത്തില്‍ ലോകചാമ്പ്യനായിരിക്കുകയാണ് അദിതി. ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചുനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വെച്ചായിരുന്നു അദിതിയുടെ സ്വര്‍ണം നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അദിതി.
also read :‘നോവ് മായുന്നില്ല’; മൂന്നാർ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്സ്
കോമ്പൗണ്ട് വനിതാ വിഭാഗം ഫൈനലില്‍ രണ്ട് തവണ ലോകകിരീടം ചൂടിയ മെക്‌സിക്കോയുടെ ആന്‍ഡ്രിയ ബെക്കേറയെ കീഴടക്കിയാണ് അദിതി ലോകചാമ്പ്യനായത്. ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും ഒരുപോലെ ലോകചാമ്പ്യനായിക്കൊണ്ട് അദിതി റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ 149-147 എന്ന സ്‌കോറിനാണ് അദിതിയുടെ വിജയം.
also read :നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; സഭ പരിഗണിക്കുക സുപ്രധാന ബില്ലുകൾ
കൂടാതെ അമ്പെയ്ത്ത് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും അദിതി സ്വന്തമാക്കി. വ്യക്തിഗത നേട്ടത്തിന് പുറമെ വനിതാ കോമ്പൗണ്ട് ടീം വിഭാഗത്തിലും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടാന്‍ അദിതിയ്ക്ക് സാധിച്ചു. ഈയിടെ അവസാനിച്ച അണ്ടര്‍ 18 ജൂനിയര്‍ അമ്പെയ്ത്ത് ലോകകിരീടവും അദിതി സ്വന്തമാക്കിയിരുന്നു.
Aditi Swami gets the FIRST individual WORLD TITLE for India.
The 17-year-old prodigy is now the world champion. 🏆#WorldArchery pic.twitter.com/oBbtgxyzq3— World Archery (@worldarchery) August 5, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here