ഒരു പോസ്റ്റിന് 9 കോടി പ്രതിഫലം കിട്ടുന്ന ഇന്ത്യക്കാരൻ; ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയിൽ ഇടം നേടിയത് രണ്ട് പേർ

ജനങ്ങൾക്കിടയിൽ ഇന്ന് വലിയ സ്വാധീനം ചെലുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതുകൊണ്ട് തന്നെ അതിനാൽ ഒരു സാധനം വിപണിയിലെത്താൻ പരസ്യക്കാർ ആദ്യം ചിന്തിക്കുന്നത് തന്നെ ഏറ്റവും കൂടുതൽഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാമിലെ പ്രമുഖരെയാണ്. ഓരോ പോസ്റ്റിനും കോടികൾ ഇവർ പ്രതിഫലം വാങ്ങുന്നുണ്ട്. ഇതിൻ്റെ കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് യുകെ ആസ്ഥാനമായുള്ള എച്ച്ക്യൂ എന്ന റിസർച്ച് കമ്പനി.

Also Read: ഇന്റിമേറ്റ് രംഗങ്ങൾ അവതരിപ്പിക്കുന്നതിന് പുരുഷ അഭിനേതാക്കളെ ആരും വിമർശിക്കാറില്ല; നടി തമന്ന

ഇടുന്ന ഓരോ പെയ്ഡ് പോസ്റ്റുകൾക്കും കോടികളാണ് ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ എം എസ് ധോണി തുടങ്ങിയ ഇന്ത്യക്കാർ വാങ്ങുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആരാണ് എന്ന വിവരം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കൂടുതൽ പ്രതിഫലം വാങ്ങുന്നത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്.

Also Read : സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്ന് വാട്സാപ്പ്; ചാറ്റ് ഹിസ്റ്ററി കൈമാറാൻ ഇനി ക്യൂആര്‍ കോഡ്

ബോളിവുഡ് താരം അനുഷ്‌ക ശർമ്മയെ വിവാഹം ചെയ്തതോടെ താരജോഡികൾ എന്ന പകിട്ടും കോഹ്‌ലിയുടെ താരമൂല്യം വർദ്ധിച്ചിരിക്കുകയാണ്.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 9 കോടിയാണ് വിരാട് കോഹ്‌ലിയുടെ ഒരു പെയ്ഡ് പോസ്റ്റിന് ലഭിക്കുന്നത്. ലോകത്ത് ഇൻസ്റ്റോൾഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയിൽ ഇടം നേടിയ രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് കോഹ്‌ലി. മറ്റൊരാൾ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. ഓരോ പോസ്റ്റിനും 3.5 കോടിയാണ് പ്രിയങ്കയുടെ പ്രതിഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News