റഷ്യ – ഉക്രൈയ്ന്‍ യുദ്ധം: ജോലി തട്ടിപ്പില്‍ റഷ്യയിലെത്തിയ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു

ജോലി തട്ടിപ്പിനിരയായി റഷ്യയിലെത്തിയ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു. മുഹമ്മദ് അഫ്‌സാനാണ് മരിച്ചത്. മോസ്‌കോയിലെ ഇന്ത്യന്‍ എമ്പസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ പൗരനായ മുഹമ്മദ് അഫ്‌സാന്റെ ദാരുണമായ മരണം അറിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബവുമായും റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും എമ്പസി എക്‌സില്‍ കുറിച്ചു.

വലിയ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ടു ഡസനോളം ഇന്ത്യക്കാരെയാണ് ഫൈസല്‍ ഖാനെന്ന യുട്യൂബര്‍ ചതിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ മൂ്ന്നു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള ബാബ വ്‌ളോഗ്‌സ് എന്ന ചാനല്‍ നടത്തുന്നുണ്ട്. അതേസമയം റഷ്യയിലെത്തിയ ഇവരെ കൂലിപ്പട്ടാളത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെയാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശ്‌നം പുറത്തറിയിച്ചത്.

ALSO READ: ‘ഗുണ കേവിൽ അസ്ഥികൂടമൊന്നുമില്ല, ശിക്കാർ ഷൂട്ട് ചെയ്തത് അതിന് പുറത്ത്’, പ്രചരിക്കുന്ന കഥകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി വേണു

മൂന്നു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലിയാണ് യുവാക്കള്‍ക്ക് ഖാന്‍ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ റഷ്യയിലെത്തിയ യുവാക്കളെ റഷ്യന്‍ ഭാഷയിലെഴുതിയ രേഖകള്‍ ഒപ്പിടിയിപ്പിക്കുകയും ചെയ്തു. ആയുധ പരിശീലനം ലഭിച്ച ഇവരെ ഖാര്‍ഗീവ്, മരിയുപോള്‍ എന്നിവടങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടയില്‍ കശ്മീരില്‍ നിന്നുള്ള ഒരു യുവാവിന് കാലില്‍ വെടിയേല്‍ക്കുകയും ചെയ്തു. ഇവരെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാക്കിയോ അതോ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിലാണോ ഉള്‍പ്പെടുത്തിയതെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

തെലങ്കാന, ഗുജറാത്ത്, കര്‍ണാടക, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പിനിരയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News