156ാമത് മഹ്സൂസ് പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരായ രണ്ടു പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം (22,68,865 രൂപ) വീതം സമ്മാനം. സുദര്‍ശന്‍, മുഹമ്മദ് ഫൈസല്‍ എന്നീ ഇന്ത്യക്കാരും ഫിലിപ്പിനോ പ്രവാസിയായ റെയ്മണ്ടുമാണ് സമ്മാനർഹർ. അജ്മാനില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന സുദര്‍ശന്‍ മഹ്സൂസില്‍ സ്ഥിരമായി പങ്കെടുത്തു വരുന്നു. 43കാരനായ ഇദ്ദേഹം ഹൈദരാബാദ് സ്വദേശിയാണ്. മഹ്സൂസ് പ്രതിവാര ട്രിപ്പിള്‍ 100 റാഫിള്‍ നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് സുദര്‍ശന്റെ ഭാഗ്യംതെളിഞ്ഞത്. ഇ-മെയില്‍ പരിശോധിച്ചപ്പോഴാണ് സുദര്‍ശന്‍ വിജയവാര്‍ത്ത അറിയുന്നത്. സമ്മാനത്തുക ഉപയോഗിച്ച് ഭാര്യക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിനല്‍കുമെന്ന് പറഞ്ഞു.
also read: കെ എസ് ആർ ടി സിയെ നയിക്കാൻ ഇനി കെ എ എസുകാർ; നാല് ജനറൽ മാനേജർമാരെ നിയമിച്ചു
അബുദാബിയില്‍ ഇലക്ട്രോണിക്‌സ് സ്റ്റോറില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു ഇലക്ട്രോണിക്‌സ് സ്റ്റോറില്‍ സെയില്‍സില്‍ ജോലി ചെയ്യുന്നു. സമ്മാനത്തുക ഉപയോഗിച്ച് വികലാംഗയായ അമ്മയെ പരിപാലിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും ഏറ്റവും പുതിയ ഐഫോണ്‍ സഹോദരന് സമ്മാനിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഫൈസല്‍ പറഞ്ഞു. ദുബായില്‍ താമസിക്കുന്ന 36 കാരനായ റെയ്മണ്ട് പെട്രോള്‍ സ്റ്റേഷനില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. പലചരക്ക് കട തുറക്കാനും കടങ്ങള്‍ തീര്‍ക്കാനും പുതിയ ഫോണ്‍ വാങ്ങാനും അദ്ദേഹം പദ്ധതിയിടുന്നു. അടുത്ത മഹ്സൂസ് ലൈവ് നറുക്കെടുപ്പ് ഡിസംബര്‍ രണ്ട് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക്. മഹ്‌സൂസ് ആപ്പിലും വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങുന്നവര്‍ക്ക് ഭാഗ്യനറുക്കെടുപ്പിന്റെ ഭാഗമാവാം.
also read: 50 അഭിമുഖങ്ങളിൽ തോറ്റു; ഒടുവിൽ 1.10 കോടി ശമ്പളത്തിൽ ഗൂഗിളിൽ ജോലി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here