രാജസ്ഥാനില്‍ നിന്ന് ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പാകിസ്ഥാനിലെത്തിയ അഞ്ജുവിന് വീട് ,സ്ഥലം, പണം, ജോലി എന്നിവ വാഗ്ദാനം ചെയ്ത് പാകിസ്ഥാനി ബിസിനസുകാരനായ മുഹ്‌സിന്‍ ഖാന്‍ അബ്ബാസി. പാക് സ്റ്റാര്‍ ഗ്രൂപ് ഓഫ് കമ്പനീസ് സിഇഒ ആണ് ഇയാള്‍. അഞ്ജുവിന് പാകിസ്ഥാനില്‍ ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ജു പാകിസ്ഥാനിലെത്തി ഇസ്ലാം മതം സ്വീകരിക്കുകയും ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. നസ്‌റുള്ള എന്ന 29 കാരനെ കാണാനാണ് 35 കാരിയായ അഞ്ജു പാകിസ്ഥാനിലേക്ക് തിരിച്ചത്.
ALSO READ: നൗഷാദ് നിരന്തരം ഉപദ്രവിക്കുമായിരുന്നു ;വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി
അഞ്ജുവിന് വീട് വയ്ക്കാന്‍ നഗരത്തില്‍ 272 സ്‌ക്വ.ഫീറ്റ് സ്ഥലം നല്‍കാന്‍ അബ്ബാസിയുടെ കമ്പനി ബോര്‍ഡ് മെമ്പേഴ്സ് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള നടപടികള്‍ കഴിഞ്ഞാല്‍ പാക് സ്റ്റാര്‍ ഗ്രൂപ് അവരുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി നല്‍കുമെന്നും അറിയിച്ചു.
അബ്ബാസി അഞ്ജുവിനെയും നസ്‌റുള്ളയെയും സന്ദര്‍ശിച്ചു. ഒരു ബാങ്ക് ചെക്കും നിരവധി സമ്മാനങ്ങളും നല്‍കി. പാകിസ്ഥാന്‍ സര്‍ക്കാരും രാജ്യത്തെ മറ്റ് വ്യവസായികളും അഞ്ജുവിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അഞ്ജു രാജ്യത്ത് സുഖമായിരിക്കണമെന്നും അവളെ സ്വാഗതം ചെയ്യണമെന്നും അഞ്ജുവിന്‍റെ യാത്ര ഇസ്ലാം മതം സ്വീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്നും അബ്ബാസി പറഞ്ഞു.
രാജസ്ഥാനിലെ ഭിവാദി ജില്ല സ്വദേശിയാണ് അഞ്ജു. ജയ്പുര്‍ വരെ പോകുകയാണെന്ന് ഭര്‍ത്താവ് അര്‍വിന്ദിനോട് പറഞ്ഞ് ഇറങ്ങിയ അഞ്ജു നസ്‌റുള്ളയെ കാണാന്‍ പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. മാധ്യമ വാര്‍ത്തകളിലൂടെയാണ് തന്റെ ഭാര്യ പാകിസ്ഥാനിലേക്ക് പോയതാണെന്ന് അര്‍വിന്ദ് അറിയുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് അഞ്ജു.
ALSO READ: ഷാജൻ സ്കറിയയ്ക്കെതിരായ കേസ്: ദേശസുരക്ഷയെ അടക്കം ബാധിക്കുന്ന കുറ്റകൃത്യമെന്ന് പി വി അൻവർ എംഎൽഎ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here