കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ വോക്ക് – ഇന്‍ ഓവനില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍

19കാരിയായ ഇന്ത്യന്‍ സിഖ് യുവതിയെ കാനഡയിലെ ഹാലിഫാക്‌സിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലെ ബേക്കറി ഡിപ്പാര്‍ട്ട്‌മെന്റ് വാക്ക് ഇന്‍ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ട വൈകിട്ട് 9.30ഓടെയാണ് പൊലീസിന് വിവരം ലഭിച്ചത്. യുവതിയുടെ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ALSO READ: ‘സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കപ്പുറം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവകാശം ഇല്ല, കേരളത്തില്‍ അങ്ങനെയല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

അതേസമയം മാരിടൈം സിക്ക് സൊസൈറ്റി തങ്ങളുടെ അംഗമാണ് മരിച്ചതെന്ന് അറിയിച്ചിട്ടുണ്ട്. നല്ലൊരു ഭാവി തേടി ഈയടുത്താണ് കാനഡയിലേക്ക് ഇന്ത്യയില്‍ നിന്നും യുവതി എത്തിയതെന്നാണ് അനുശോചന കുറിപ്പില്‍ സംഘടന പറയുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് വാള്‍മാര്‍ട്ട് ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News